Entertainment

'അവര്‍ക്കെന്റെ ക്ലീവേജ്‌  കണ്ടാല്‍ മതിയായിരുന്നു': കാസ്റ്റിങ് കൗച്ച് അനുഭവം തുറന്ന് പറഞ്ഞ് സുര്‍വീണ്‍ ചൗള

ബോളിവുഡില്‍ നിന്ന് രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്ന് മൂന്ന് തവണയും താന്‍ കാസ്റ്റിങ് കൗച്ച് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് സുര്‍വീണ്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ടെലിവിഷന്‍ ഷോകളിലൂടെ ശ്രദ്ധേയയായ താരമാണ് സുര്‍വീണ്‍ ചൗള. കന്നട, തെലുങ്ക്, പഞ്ചാബി, ഹിന്ദി ചിത്രങ്ങളില്‍ എല്ലാം സുര്‍വീണ്‍ അഭിനയിച്ചിട്ടുണ്ട്. ഈയടുത്താണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ സുര്‍വീണ്‍ വാര്‍ത്തകളില്‍ നിറയുന്നത്, തനിക്ക് നേരിടേണ്ടി വന്ന ചില കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ തുറന്ന് പറഞ്ഞാണ്.

ബോളിവുഡില്‍ നിന്ന് രണ്ട് തവണയും തെന്നിന്ത്യയില്‍ നിന്ന് മൂന്ന് തവണയും താന്‍ കാസ്റ്റിങ് കൗച്ച് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് സുര്‍വീണ്‍ പറയുന്നത്. തെന്നിന്ത്യയിലെ ഒരു ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ തന്നോട് അപമര്യാധയായി പെരുമാറിയതായി താരം പറയുന്നു. ഔദ്യോഗികമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടി തന്നെ മുംബൈയിലേക്ക് ക്ഷണിച്ചു എന്നാണ് സുര്‍വീണ്‍ പറയുന്നത്. പിന്നീട് അയാളുടെ ഫോണ്‍ കോള്‍ എടുക്കാതെയിരിക്കുകയാണ് സുര്‍വീണ്‍ ചെയ്തത്. ആ സിനിമയും പിന്നീട് നടന്നില്ല.

മറ്റൊരു തെന്നിന്ത്യന്‍ സംവിധായകന്‍ സുര്‍വീണിനോട് തന്റെ ശരീരത്തിന്റെ അളവുകള്‍ അറിയണം എന്നായിരുന്നു ആവശ്യപ്പെട്ടത്. തന്റെ നിലപാട് വ്യക്തമാക്കുകയും അവരുടെ ചിത്രത്തില്‍ അഭിനയിക്കാതിരിക്കുകയും തന്നെയാണ് സുര്‍വീണ്‍ ഇവിടെയും ചെയ്തത്. 

ബോളിവുഡില്‍ നിന്നും സുര്‍വീണിന് വളരെ മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. അത് രണ്ടും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംഭവിച്ചതാണെന്നും താരം വ്യക്തമാക്കി. ഒരു സംവിധായകന്‍ തന്റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി താരം പറുന്നു. 'അയാള്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന് എന്റെ തുടകള്‍ എങ്ങനെയാണെന്ന് ആയിരുന്നു അറിയേണ്ടത്'- സുര്‍വീണ്‍ പറയുന്നു.

ഇതിനെല്ലാം പുറമെ, താന്‍ ഭീകരമായ ബോഡിഷേമിങ്ങിനും ഇരയായിട്ടുണ്ടെന്ന് സുര്‍വീണ്‍ തുറന്ന് പറഞ്ഞു. തനിക്ക് തടി കൂടുതലാണെന്നും കുറയ്ക്കണമെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. എന്നാല്‍ ആ സമയത്ത് തന്റെ ഭാരം വെറും 56 കിലോ മാത്രമായിരുന്നെന്ന് നടി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT