Entertainment

'അവര്‍ക്കു വേണ്ടി കളയാന്‍ എന്റെ കൈയില്‍ സമയവും പണവും ഇല്ല'; വമ്പന്‍ താരങ്ങളോട് എക്താ കപൂര്‍ 'നോ' പറയുന്നതിനുള്ള കാരണം

'സല്‍മാന്‍ ഖാനൊപ്പമോ ഷാരൂഖ് ഖാനൊപ്പമോ ഞങ്ങള്‍ സിനിമ എടുക്കുന്നില്ല. കാരണം നിലവില്‍ വലിയ താരങ്ങളെ വെച്ച് സിനിമ എടുക്കാന്‍ പകുതി വര്‍ഷമെങ്കിലും ചെലവാക്കേണ്ടിവരും'

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച ഉള്ളടക്കത്തില്‍ ചെറിയ ബജറ്റില്‍ ഒരുക്കുന്ന ചിത്രങ്ങള്‍ക്കൊപ്പമാണ് എക്താ കപൂര്‍ എന്ന നിര്‍മാതാവിന്റെ പേര് കണ്ടിട്ടുള്ളത്. ഷോര്‍ ഇന്‍ ദി സിറ്റി, എല്‍എസ്ഡി, ലൂട്ടേര, ഇഡ്താ പഞ്ചാബ് അങ്ങനെ നീളുന്ന എക്തയുടെ സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തങ്ങളാണ്. എന്നാല്‍ ഇതുവരെ ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍ക്കൊപ്പം സിനിമ എടുക്കാന്‍ എക്താ തയാറായിട്ടില്ല. താരങ്ങളെ കിട്ടാത്തതുകൊണ്ടല്ല, അവര്‍ക്കുവേണ്ടി കളയാന്‍ സമയമില്ലാത്തതിനാലാണ് സൂപ്പര്‍ താരചിത്രങ്ങള്‍ എടുക്കാത്തതെന്നാണ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഏക്താ കപൂര്‍ പറയുന്നത്. 

'താരങ്ങളെ കിട്ടാത്തതല്ല അതിന് കാരണം. സല്‍മാന്‍ ഖാനൊപ്പമോ ഷാരൂഖ് ഖാനൊപ്പമോ ഞങ്ങള്‍ സിനിമ എടുക്കുന്നില്ല. കാരണം നിലവില്‍ വലിയ താരങ്ങളെ വെച്ച് സിനിമ എടുക്കാന്‍ പകുതി വര്‍ഷമെങ്കിലും ചെലവാക്കേണ്ടിവരും. ഇതിന് കൂടുതല്‍ പ്രയത്‌നവും ആവശ്യമാണ്' എക്താ കപൂര്‍ പറഞ്ഞു. 

നല്ല ആശയങ്ങള്‍ സമ്മേളിച്ച സിനിമകളെടുക്കാനാണ് ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നതെന്ന് അവര്‍ വ്യക്തമാക്കി. 100 കോടി പ്രൊപ്പോസലില്‍ വലിയ താരങ്ങളെവെച്ച് ചിത്രമെടുക്കില്ലെന്നും എക്താ കൂട്ടിച്ചേര്‍ത്തു. ഈ നിലപാടാണ് എക്തയുടെ കമ്പനിയായ ബാലാജി മോഷന്‍ പിക്‌ചേഴ്‌സിന്റെ പേരില്‍ നിരവധി ചിത്രങ്ങള്‍ വിജയിച്ചത്. വിജയ ഡേര്‍ട്ടി പിക്ചര്‍, ലിപിസ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ പോലുള്ള ചിത്രങ്ങള്‍ മികച്ച വിജയമാണ് നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന