Entertainment

'അവളെയല്ല, എന്നെ മേക്കപ്പ് ചെയ്യൂ'; മേക്കപ്പ്മാനെ തള്ളിമാറ്റി കാജല്‍ അഗര്‍വാള്‍; വിഡിയോ വൈറല്‍

തന്റെ മുന്നില്‍ വെച്ച് മറ്റൊരാളെ മേക്കപ്പ് ചെയ്യുന്ന തന്റെ ടീം അംഗങ്ങളോട് ചൂടാവുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരസുന്ദരിയാണ് കാജല്‍ അഗര്‍വാള്‍. നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും ആക്റ്റീവാണ്. താരം പങ്കുവെച്ച രസകരമായ വിഡിയോ ആണ് ആരാധകരുടെ മനസു കീഴടക്കുന്നത്. തന്റെ മുന്നില്‍ വെച്ച് മറ്റൊരാളെ മേക്കപ്പ് ചെയ്യുന്ന തന്റെ ടീം അംഗങ്ങളോട് ചൂടാവുകയാണ് താരം. 

തന്നെ മേക്കപ്പ് ചെയ്യാന്‍ പറഞ്ഞ് അവര്‍ക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നതും കാണാം. മേക്കപ്പ് ടീമിനെ കുറ്റം പറയാന്‍ പറ്റില്ല കാജല്‍ അഗര്‍വാളിനെത്തന്നെയാണ് അവര്‍ ആദ്യം മേക്കപ്പ് ചെയ്തത്. പക്ഷേ കാജലിന്‍ന്റെ മെഴുകു പ്രതിമയാണെന്നു മാത്രം. സിംഗപ്പൂരിലെ മാഡം തുസ്സാഡ്‌സ് മ്യൂസിയത്തിലെ തന്റെ മെഴുകു പ്രതിമ കഴിഞ്ഞ ദിവസമാണ് താരം അനാച്ഛാദനം ചെയ്തത്. അതിന് ശേഷമാണ് രസകരമായ വിഡിയോ ഷൂട്ട് ചെയ്തത്. 

ആദ്യമായാണ് തെന്നിന്ത്യന്‍ സിനിമകളില്‍ മാത്രം അഭിനയിക്കുന്ന ഒരു നടിയുടെ പ്രതിമ മ്യൂസിയത്തില്‍ വരുന്നത്. നടിയുടെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി പേരാണ് കാജല്‍ അഗര്‍വാളിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. പഞ്ചാബി കുടുംബത്തില്‍ ജനിച്ച കാജല്‍ തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21