Entertainment

അവസരം വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം : മഹേഷ് ഭട്ട്, ഉര്‍വശി, ഇഷ ഗുപ്ത തുടങ്ങിയവര്‍ക്ക് നോട്ടീസ്

നടി മൗനി റോയി, ടിവി താരം പ്രിന്‍സ് നരൂല എന്നിവര്‍ക്കും കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : മോഡലിംഗില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തു എന്നാരോപിച്ചുള്ള പരാതിയില്‍ പ്രശസ്ത സംവിധായകന്‍ സംവിധായകന്‍ മഹേഷ് ഭട്ട്, നടിമാരായ ഉര്‍വശി റൂട്ടേല, ഇഷ ഗുപ്ത തുടങ്ങിയവര്‍ക്ക് നോട്ടീസ്. കേന്ദ്ര വനിതാ കമ്മീഷനാണ് നോട്ടീസ് അയച്ചത്. നടി മൗനി റോയി, ടിവി താരം പ്രിന്‍സ് നരൂല എന്നിവര്‍ക്കും കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 

ഐഎംജി വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിനും ഇതിന്റെ മേധാവി സണ്ണി വര്‍മ്മയ്ക്കുമെതിരെയാണ് ലൈംഗിക ചൂഷണം, ബ്ലാക്ക്‌മെയില്‍ എന്നിവ ആരോപിച്ച് യുവതികള്‍ പരാതി നല്‍കിയത്. കേസില്‍ നേരിട്ട് ഹാജരാകാന്‍ ഐഎംജി വെഞ്ചേഴ്‌സിനോട് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. 

ഇതേത്തുടര്‍ന്നാണ് ഐഎംജി വെഞ്ചേഴ്‌സിനെ പ്രമോട്ട് ചെയ്യുന്ന താരങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ ദേശീയ വനിതാ കമ്മീഷന്‍ തീരുമാനിച്ചത്. കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഓഗസ്റ്റ് 16 ന് ഹാജരാകണമെന്നാണ് വനിതാ കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ നടന്‍ സോനു സൂദിനെ കമ്മീഷന്‍ വിളിച്ചു വരുത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'