Entertainment

'ആ ഗാനത്തെ ലൈംഗിക ചേഷ്ടയാക്കി തരം താഴ്ത്തി'; ജാക്വിലിന്റെ ഏക് ദോ തീനിന് എതിരേ മാധുരിയുടെ സംവിധായകന്‍

പുതിയ ഗാനത്തിനെതിരേ നിയമനടപടിക്കൊരുങ്ങുന്ന എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ഏക് ദോ തീനിന് എതിരേ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തേസാബ് എന്ന ചിത്രത്തിനായി മാധുരി ദീക്ഷിത് തകര്‍ത്താടിയ ഗാനം ജാക്വിലിന്‍ നശിപ്പിച്ചെന്നാണ് അവര്‍ പറയുന്നത്. ജാക്വിലിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിക്കൊണ്ട് തേസാബിന്റെ സംവിധായകന്‍ ചന്ദ്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രേക്ഷകരുടെ മനസ്സില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്ന ഗാനത്തെ അപമാനിച്ചുവെന്നാണ് സംവിധായകന്റെ ആരോപണം. പുതിയ ഗാനത്തിനെതിരേ നിയമനടപടിക്കൊരുങ്ങുന്ന എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 

മാധുരി ദീക്ഷിതിന്റെ ഡാന്‍സ് വളരെ മനോഹരവും നിഷ്‌കളങ്കവുമാണെന്നും എന്നാല്‍ പുതിയ ഗാനത്തില്‍ അതൊരു ലൈംഗിക ചേഷ്ടയായി തരം താണെന്നുമാണ് ചന്ദ്ര പറയുന്നത്. 'ഈ ഗാനത്തോട് അവര്‍ ഇങ്ങനെ ചെയ്തു വെന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാനായിട്ടില്ല. കരുതിയതിനുമപ്പുറമുള്ള വൃത്തിക്കേടാണ് അവര്‍ കാട്ടിക്കൂട്ടിയത്.'  

നമ്മള്‍ ചെയ്ത ഒരു നല്ല കലാസൃഷ്ടിയെ എന്തും കാട്ടിക്കൂട്ടാനാവുമെന്നും ഇതിനെ ആരും ചോദ്യം ചെയ്യില്ലെന്നുമാണ് ചന്ദ്ര പറഞ്ഞത്. ഒരു നിയമവും അതില്‍ നിന്ന് സംരക്ഷിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് ദം മാരോ ദം എന്ന ഗാനവും ഇതുപോലെ നശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

തേസാബിലെ ഗാനത്തിന്റെ സൗണ്ട്ട്രാക്ക് തന്നെയാണ് മാറ്റങ്ങളൊന്നും കൂടാതെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അഹമ്മദ് ഖാന്‍ സംവിധാനം ചെയ്യുന്ന ബാഗി2 എന്ന ചിത്രത്തിനുവേണ്ടിയാണ് ജാക്വലിന്‍ ഏക് ദോ താന്‍ പുനരവതരിപ്പിച്ചത്. ജാക്വിലിന്റെ ഏക് ദോ തീനിന് എതിരേ ആരാധക രോക്ഷം ശക്തമായിരിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടിയില്‍ പിണറായി വിജയന്റെ ഏകാധിപത്യം, തോല്‍വിയുടെ ഉത്തരവാദിത്തം പിണറായിക്കു മാത്രം; തുറന്നടിച്ച് സെബാസ്റ്റ്യന്‍ പോള്‍

തെരഞ്ഞെടുപ്പിന് പിന്നാലെ അക്രമം: നാലു പൊലീസുകാര്‍ക്കുള്‍പ്പെടെ വെടിയേറ്റു; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

രാവിലെ എഴുന്നേൽക്കുമ്പോൾ സ്ഥിരമായി കഴുത്തു വേദന, തലയിണ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എട്ടാം ക്ലാസ് പാസായോ? കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി; എഴുത്ത് പരീക്ഷയില്ല, അവസാന തീയതി മേയ് 30

'ഞാനെന്താ പറ്റില്ലേ?, മനസ്സിലുള്ള മുഖ്യമന്ത്രി ഞാന്‍ തന്നെ'

SCROLL FOR NEXT