Entertainment

ആ പൊട്ട് ഇഷ്ടപ്പെട്ടില്ല, മുഖം വീര്‍പ്പിച്ചു നില്‍ക്കുന്നത് മലയാളത്തിന്റെ പ്രിയനടി;  വൈറലായി ചിത്രം 

അന്നും ഇന്നും താൻ ഒരു ഡ്രാമാക്വീൻ തന്നെയാണെന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സ്കൂളിൽ പോകുന്ന ആദ്യ ദിനം തന്നെ പിണങ്ങി മുഖം വീർപ്പിച്ച് നിൽക്കുകയാണ് മലയാളത്തിലെ പ്രശസ്തയായ ഒരു നടി. അമ്മ നെറ്റിയിൽ പതിപ്പിച്ച പൊട്ട് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് ഈ കരച്ചിൽ. സഹോദരിക്കൊപ്പം സ്കൂളിൽ പോകാൻ ഒരുങ്ങി നിൽക്കുന്നത് മറ്റാരുമല്ല നടി ​ഗൗതമി നായരാണ്. 

ലാല്‍ജോസ് ചിത്രം ഡയമണ്ട് നെക്ക്‌ലെസിലൂടെ അഭിനയത്തിലേക്കെത്തിയ നടിയാണ് ​ഗൗതമി. താരം തന്നെയാണ് തന്റെ കുട്ടിക്കാല ചിത്രം ആരാധകരുമായി പങ്കുവച്ചത്. അന്നും ഇന്നും താൻ ഒരു ഡ്രാമാക്വീൻ തന്നെയാണെന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. സഹോദരി ഗായത്രിയാണ് ചിത്രത്തിൽ ഒപ്പമുള്ളത്. 

നായികയായി എത്തിയ ​ഗൗതമി സംവിധായികയായുള്ള ചുവടുമാറ്റത്തിലാണ് ഇപ്പോൾ. നടി ആദ്യമായി സംവിധാനം ചെയ്യുന്ന വൃത്തം എന്ന സിനിമ അണിയറയിൽ ഒരുങ്ങുകയാണ്.സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT