Entertainment

'ആ മുറിവ് ഇപ്പോഴും വേദന നിറഞ്ഞതാണ്', മകളുടെ ഓര്‍മ്മ ദിനത്തില്‍ വികാരഭരിതയായി ചിത്ര 

2011 ലെ വിഷു നാളിലായിരുന്നു ദുബായിലെ നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

​ഗായിക കെ എസ് ചിത്രയുടെ മകൾ നന്ദനയുടെ വിയോ​ഗം ഇന്നും വിങ്ങലോടെയാണ് മലയാളക്കര ഓർക്കുന്നത്. വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ പിറന്ന പൊന്നോമനയെ ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ചിത്രയ്ക്ക് നഷ്ടപ്പെട്ടത്. 2011 ലെ വിഷു നാളിലായിരുന്നു ദുബായിലെ നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരിക്കുന്നത്.

മകൾ ജീവിതത്തിലുണ്ടാക്കിയ ശൂന്യതയെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുള്ള ചിത്രം ഇപ്പോഴിതാ  മകളുടെ ഓര്‍മ്മ ദിനത്തില്‍ വികാരഭരിതമായ കുറിപ്പുമായി എത്തിയിരിക്കുകയാണ്. 

'ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും അത് പൂര്‍ത്തിയാക്കിയ ശേഷം അവര്‍ നിത്യ ലോകത്തേക്ക് പോകുമെന്നും പലരും പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്. സമയം മുറിവുണക്കുമെന്നും പലരും പറയാറുണ്ട്. എന്നാല്‍ അങ്ങനെ ഒരു അവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് അത് സത്യമല്ലെന്ന് മനസിലായിട്ടുണ്ടാവും. ആ മുറിവ് ഇപ്പോഴും വേദന നിറഞ്ഞതാണ്. മിസ് യു നന്ദന'... എന്നാണ് ചിത്ര കുറിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍