Entertainment

'ആ മോഹവലയത്തില്‍ ഞാന്‍ വീണില്ല, അതാണ് ശരിയെന്ന് തിരിച്ചറിയുന്നു'; സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് നിമിഷ സജയന്‍

'പാട്ടും ഡാന്‍സും വേണമെന്നില്ല, ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കണമെന്നില്ല. നല്ല സിനിമയുടെ ഭാഗമാകണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ'

സമകാലിക മലയാളം ഡെസ്ക്

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന നടിയാണ് നിമിഷ സജയന്‍. വരെ ശ്രദ്ധയോടെയാണ് നിമിഷ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് ആദ്യത്തെ രണ്ട് സിനിമകളില്‍ നിന്ന് തന്നെ വ്യക്തമാണ്. തൊണ്ടിമുതലിലും അതിന് ശേഷം പുറത്തിറങ്ങിയ ഈടയിലും നിമിഷയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയുടെ തെരഞ്ഞെടുപ്പാണ് തന്റെ വിജയത്തിന് കാരണമെന്നാണ് ഈ യുവ നടി പറയുന്നത്. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങള്‍ നിമിഷയെ തേടിയെത്തിയിരുന്നു. എന്നാല്‍ ആ മോഹവലയത്തിലൊന്നും താരം വീണുപോയില്ല. അതാണ് ശരിയെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്ന് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നിമിഷ പറഞ്ഞു. ഒരു കഥ കേട്ടുകഴിഞ്ഞാല്‍ ആ കഥയോ കഥാപാത്രമോ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ ഞാന്‍ അതിനുപിറകെ പോകാറുള്ളൂ. കേട്ട കഥകളില്‍ എന്നെ സ്വാധീനിച്ചവയാണ് പിന്നീട് 'ഈട'യായും 'കുപ്രസിദ്ധ പയ്യനാ'യും വന്നത്. പാട്ടും ഡാന്‍സും വേണമെന്നില്ല, ചിത്രത്തിലുടനീളം നിറഞ്ഞുനില്‍ക്കണമെന്നില്ല. നല്ല സിനിമയുടെ ഭാഗമാകണമെന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ...'' നിമിഷ വ്യക്തമാക്കി. 

മധുപാല്‍ സംവിധാനം ചെയ്യുന്ന കുപ്രസിദ്ധ പയ്യനില്‍ ശക്തമായ കഥാപാത്രമായാണ് നിമിഷ എത്തുന്നത്. തന്റെ മുന്‍ കഥാപാത്രങ്ങളെ അപേക്ഷച്ച് കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിലെ അന്ന എലിസബത്തിന്റേതെന്നാണ് താരം പറയുന്നത്. എന്നാല്‍ സിനിമയിലെ കഥാപാത്രങ്ങള്‍ പോലെയല്ല താനെന്നാണ് നിമിഷ പറയുന്നത്. താനൊരു പക്വതയില്ലാത്ത പെണ്‍കുട്ടിയാണെന്നാണ് കൂട്ടുകാര്‍ പറയുന്നത്. അതിനാല്‍ യഥാര്‍ഥ സ്വഭാവത്തിന് വിപരീതമായ കഥാപാത്രമായി എന്നെ സിനിമയില്‍ കാണുമ്പോള്‍, നന്നായി അഭിനയിക്കാനറിയാം എന്ന് അവര്‍ പറയുന്നുണ്ടെന്നും താരം വ്യക്തമാക്കി. കൂടെ അഭിനയിച്ചവരുടെ കഴിവുകള്‍ തനിക്ക് പാഠമായെന്നും നിമിഷ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

SCROLL FOR NEXT