Entertainment

ആ വാര്‍ത്ത വ്യാജം; എസ് പി ബിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് മകന്‍, ചികിത്സ വിദേശത്തുനിന്നുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തിലെന്ന് ആശുപത്രി 

സിദ്ധ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന തരത്തില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണെന്ന് മകന്‍ ചരണും ആശുപത്രി അധികൃതരും.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രസിദ്ധ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന തരത്തില്‍ പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണെന്ന് മകന്‍ ചരണും ആശുപത്രി അധികൃതരും. എസ്പിബിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ചരണ്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. 

അദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലും പരാമര്‍ശമില്ല.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എന്നാല്‍ വെന്റിലേറ്ററില്‍ തന്നെയാണെന്നും ചെന്നൈ എം ജി എം ഹെല്‍ത്ത് കെയര്‍ അധികൃതര്‍ വ്യക്തമാക്കി. ചികിത്സയ്ക്കായി അമേരിക്കയിലും യുകെയിലുമുള്ള ആരോഗ്യവിദഗ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ടെന്നും  ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

എസ് പി ബിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് രാവിലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മകന്‍ ചരണ്‍ അറിയിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. 

ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് ഇത് അറിയിച്ചതും. എന്നാല്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചെന്നൈയിലെ എം ജി എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം