Entertainment

ആ സമയത്ത് ദിലീപിനായി പ്രാര്‍ത്ഥിച്ചു; ഇപ്പോഴും ഏറെ ബഹുമാനമെന്ന് നടി പ്രയാഗ മാര്‍ട്ടീന്‍

ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഹൃദയമുണ്ടെങ്കില്‍ അത് അലിയുന്ന സാഹചര്യം തന്നെ ആയിരുന്നു ദിലീപേട്ടന്‍ കടന്നു പോയ ആ സമയം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച ആളായിരുന്നുവെന്ന് നടി പ്രയാഗ മാര്‍ട്ടിന്‍. തന്റെ ജീവിതത്തില്‍ ദീലീപേട്ടന് ജ്യേഷ്ഠന്റെയും ഗുരുവിന്റെയും സ്ഥാനമാണ്. മാതൃഭൂമി കപ്പ ടി.വി.ഹാപ്പിനെസ്സ് പ്രോജക്ടില്‍ സംസാരിക്കവേയാണ് പ്രയാഗ ദിലീപിനെക്കുറിച്ചും ഇരുവരും ഒന്നിച്ചഭിനയിച്ച അരുണ്‍ഗോപി ചിത്രം രാമലീലയെക്കുറിച്ചും മനസ്സ് തുറന്നത്.  

പ്രയാഗയുടെ വാക്കുകള്‍ 

രാമലീലയില്‍ പ്രധാനപ്പെട്ട കഥാപാത്രമായിരുന്നു എനിക്ക്. ചിത്രം നേരിടേണ്ടി വന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നു. ദിലീപേട്ടനെ വ്യക്തിപരമായി അറിയുന്ന ആളാണ് ഞാന്‍. വലിയ ഒരു ജ്യേഷ്ഠന്റെ സ്ഥാനം അല്ലെങ്കില്‍ ഗുരുവിന്റെ സ്ഥാനം ആണ് ദിലീപേട്ടന് എന്ന് പറയാം. കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിക്കുന്നത് ദിലീപേട്ടനാണ്. അപ്പോഴാണ് ഞാന്‍ ആദ്യമായി ദിലീപേട്ടനെ കാണുന്നത്. അതിന് ശേഷം രാമലീലയില്‍ ഞാന്‍ അദ്ദേഹത്തിന്റെ നായികയായി വരുന്നു. എനിക്കെപ്പോഴും നല്ല കാര്യങ്ങള്‍ മാത്രം പറഞ്ഞു തരുന്ന ആളായിരുന്നു അദ്ദേഹം. അത് അഭിനയത്തെക്കുറിച്ച് മാത്രമല്ല, എന്നോട് ഷോട്ടിനിടെ ഇടയ്ക്ക് പറയാറുണ്ട് മോളെ അച്ഛനെയും അമ്മയെയുമൊക്കെ നന്നായി നോക്കണം എന്നൊക്കെ. അങ്ങനെ സംസാരിക്കുന്ന ആളാണ്  ദിലീപേട്ടന്‍ എന്ന് പ്രയാഗ പറഞ്ഞു

അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന് അങ്ങനെ ബുദ്ധിമുട്ടുള്ള സമയം വന്നപ്പോള്‍ തീര്‍ച്ചയായും വിഷമം ഉണ്ടായിരുന്നു. ദിലീപേട്ടന്‍ ഇങ്ങനെ അനുഭവിക്കുന്നത് കൊണ്ട് തന്നെ നമ്മള്‍ അദ്ദേഹത്തിന് നല്ലതു വരട്ടെ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം തന്നെ രാമലീല സൂപ്പര്‍ ഹിറ്റ് ആയി മാറട്ടെ വിചാരിച്ച സാഹചര്യങ്ങള്‍ ഉണ്ട്. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെയൊക്കെ ഫലമായിരിക്കാം അത് നന്നായി വന്നു.ഉയര്‍ച്ച താഴ്ചകള്‍ എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ട്. അതുപോലെ സിനിമയിലും. ചിത്രീകരണം കഴിഞ്ഞ് കഠിനമായ ഒരു സമയമായിരുന്നു രാമലീലയ്ക്ക് നേരിടേണ്ടി വന്നത്. എനിക്ക് തോന്നുന്നു മലയാളം സിനിമാ മേഖലയില്‍ മറ്റൊരു സിനിമയേയും ഇങ്ങനെ ദുഷ്‌കീര്‍ത്തിപ്പെടുത്തിയിട്ടുണ്ടാകില്ലായിരിക്കാം. രാമലീല തിയ്യേറ്ററില്‍ എത്തില്ല എന്ന് വരെ പറഞ്ഞ സമയമുണ്ട്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വലിയ വിജയമാണ് ചിത്രം കൈവരിച്ചത്. അത് തീര്‍ച്ചയായും മലയാളി പ്രേക്ഷകരുടെ ഗുണമാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പേര് വന്നപ്പോള്‍ വല്ലാത്തൊരു സാഹചര്യമായിരുന്നു. ഞാന്‍ അദ്ദഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ്. അദ്ദേഹത്തിന് നല്ലത് മാത്രം വരുത്തണേ എന്ന് പ്രാര്‍ഥിക്കുന്ന, വിചാരിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് ഹൃദയമുണ്ടെങ്കില്‍ അത് അലിയുന്ന സാഹചര്യം തന്നെ ആയിരുന്നു ദിലീപേട്ടന്‍ കടന്നു പോയ ആ സമയം. നമുക്ക് മാനസികമായി വിഷമം തോന്നുന്ന സാഹചര്യമായിരുന്നു. ഇതിന്റെ ശരിയെന്താണ് തെറ്റെന്താണ് എന്ന് പറയേണ്ട ആള്‍ ഞാന്‍ അല്ല. ഞാന്‍ പറഞ്ഞാല്‍ ഒട്ട് ശരിയാവുകയുമില്ല പ്രയാഗ പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT