Entertainment

ആദ്യം പൊട്ടിച്ചിരിച്ചു, പിന്നെ കരച്ചിൽ; പിറന്നാൾ സർപ്രൈസിൽ അമ്പരന്ന് നവ്യ, വിഡിയോ 

മാതാപിതാക്കളും അനുജനും മകനും സുഹൃത്തുക്കളും ചേർന്നാണ് നവ്യയ്ക്കായി ആഘോഷങ്ങൾ ഒരുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

പിറന്നാളിന് കിട്ടിയ സർപ്രൈസിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി നവ്യ നായർ. വീട്ടുകാർ നൽകിയ പിറന്നാൾ സർപ്രൈസിന്റെ വിഡിയോ ആണ് നവ്യ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. മാതാപിതാക്കളും അനുജനും മകനും സുഹൃത്തുക്കളും ചേർന്നാണ് നവ്യയ്ക്കായി ആഘോഷങ്ങൾ ഒരുക്കിയത്. 

കണ്ണ് കെട്ടിയാണ് നവ്യയെ സർപ്രൈസ് ഒരുക്കിയിരുന്ന മുറിയിലേക്ക് എത്തിച്ചത്. പ്രതീക്ഷിക്കാതെ ലഭിച്ച സർപ്രൈസ് കണ്ട് ആ​ദ്യം അമ്പരന്നെങ്കിലും പിന്നീട് സന്തോഷത്തിൽ കണ്ണുനിറയുന്ന നവ്യയെയാണ് വിഡിയോയിൽ കാണാൻ കഴ‌ിയുക. പിന്നീട് സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം നവ്യയ്ക്ക് ആശംസകൾ നേരുന്ന വിഡിയോ ടിവിയിൽ തെളിഞ്ഞു. നിറ കണ്ണുകളോടെയാണ് നവ്യ വിഡിയോ കണ്ടുതീർത്തത്. നവ്യയൊഴിച്ച് വീട്ടിലെ മറ്റെല്ലാവർക്കും സർപ്രൈസിനെക്കുറിച്ച് അറിയാമെന്ന് മകൻ സായികൃഷ്ണ പറയുന്നതും വിഡിയോയിൽ കേൾക്കാം. 

വിവാഹത്തോടെ അഭിനയത്തിൽ നിന്ന് വിട്ടുനിന്ന നവ്യ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്കെത്തുകയാണ്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് മടങ്ങിവരവ്. ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യയ്ക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT