skandaa 
Entertainment

ആദ്യത്തെ കൺമണിയെ കാത്ത് നോട്ട്ബുക്ക് നായകൻ; ബേബി ഷവർ ചിത്രങ്ങൾ വൈറൽ

താരത്തിന്റേയും ഭാര്യ ശിഖയുടെയും ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്

സമകാലിക മലയാളം ഡെസ്ക്

നോട്ട്ബുക്കിലെ പ്ലസ് ടുക്കാരനായി എത്തി മലയാളികളുടെ മനസു കീഴടക്കിയ നടനാണ് സ്കന്ദ അശോക്. അരങ്ങേറ്റം മലയാളത്തിലൂടെയായിരുന്നെങ്കിലും പിന്നീട് കന്നഡയിലേക്ക് താരം ചേക്കേറുകയായിരുന്നു. ഇപ്പോൾ താരത്തിനെക്കുറിച്ചുള്ള ഒരു സന്തോഷവാർത്തയാണ് പുറത്തുവ‌രുന്നത്.  സ്കന്ദ അച്ഛനാവാൻ ഒരുങ്ങുകയാണ്. താരത്തിന്റേയും ഭാര്യ ശിഖയുടെയും ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

പരമ്പരാ​ഗതമായ രീതിയിലായിരുന്നു ബേബി ഷവർ നടന്നത്. ഓറഞ്ചില്‍ പച്ച നിറമുള്ള പട്ട് സാരി ഉടുത്താണ് ശിഖ ചടങ്ങിനെത്തിയത്. പച്ച നിറമുള്ള കോട്ടും സ്യൂട്ടുമായിരുന്നു സ്കന്ദയുടെ വേഷം. താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ൽ ആണ് സ്കന്ദ അശോകും ശിഖ പ്രസാദും വിവാഹിതരായത്.

കർണാടക സ്വദേശിയാണ് സ്കന്ദ. നോട്ട്ബുക്കിന് ശേഷം പോസിറ്റീവ്, ഇലക്ട്ര എന്നീ മലയാള ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. തുടർന്ന് തെലുങ്ക്, തമിഴ് സിനിമകളിലും അഭിനയിച്ചു. ഇപ്പോൾ കന്നട സിനിമയിൽ സജീവമാണ് ഈ നടൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

പാൽ പാക്കറ്റ് അതേപടി ഫ്രിഡ്ജിൽ വയ്ക്കരുത്, മീനും മാംസവും സൂക്ഷിക്കേണ്ടത് ഇങ്ങനെ

ഹിന്ദിയിൽ ബിരുദമുണ്ടോ?, ഫാക്ടിൽ ക്ലാർക്ക് തസ്തികയിൽ ജോലി നേടാം

രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം; ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

സഞ്ജു ഇടം നേടുമോ? ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാളെ പ്രഖ്യാപിക്കും

SCROLL FOR NEXT