Entertainment

'ആദ്യപ്രണയത്തില്‍ ഞാന്‍ വളരെ സീരിയസ് ആയിരുന്നു, പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായി', തുറന്നുപറഞ്ഞ് നിത്യാ മേനോന്‍ 

പ്രണയത്തെക്കുറിച്ചും ​ഗോസിപ്പുകളോടുള്ള തന്റെ നിലപാടിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നിത്യ

സമകാലിക മലയാളം ഡെസ്ക്

ടി നിത്യ മേനോനും തെലുങ്ക് യുവനടനും പ്രണയത്തിലാണെന്ന വാർത്ത ​ഗോസിപ് കോളങ്ങൾ ഒരുപാട് ആഘോഷിച്ചതാണ്. അയാള്‍ വിവാഹമോചിതനാകാന്‍ കാരണം നിത്യയുമായുള്ള പ്രണയമാണെന്നുപോലും ​ഗോസിപ്പുകൾ പരന്നു. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും ​ഗോസിപ്പുകളോടുള്ള തന്റെ നിലപാടിനെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് നിത്യ. 

ഗോസിപ്പുകള്‍ക്ക് താന്‍ വില കൊടുക്കാറില്ലെന്നും ഇത്തരം വാർത്തകളോട് പ്രതികരിക്കാതിരിക്കുകയാണ് തന്റെ നിലപാടെന്നുമാണ് നടിയുടെ വാക്കുകൾ. എങ്കിലും അവ നൽകുന്ന മാനസിക പ്രയാസം വലുതാണെന്നും താരം പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് അതിന്റെ കര്‍മ്മ ഫലം കിട്ടുമെന്നും നിത്യ കൂട്ടിച്ചേർത്തു.

തെലുങ്കിലെ പ്രമുഖ നടന്റെ വിവാഹബന്ധം തകരാന്‍ കാരണം ഞാനാണെന്ന് പല പ്രചരണങ്ങളും പുറത്തുവന്നു. ആ വാർത്ത ഒരുപാട് വേദനിപ്പിച്ചിരുന്നെന്നും അദ്ദേഹവുമായി ചേർന്ന് അഭിനയിച്ച ഒരു സിനിമ ആ സമയം പുറത്തിറങ്ങിയതാകാം ഈ വാർത്തയ്ക്ക് പിന്നിലെ കാരണമെന്നും നിത്യ പറഞ്ഞു. അത് സത്യമല്ലെന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. അദ്ദേഹം വിവാഹമോചിതനായിട്ട് ഇപ്പോൾ ഒരുപാട് നാളായെന്നും പ്രണയം സത്യമായിരുന്നെങ്കിൽ തങ്ങൾ ഇതിനോടകം വിവാഹിതരാകുമായിരുന്നല്ലോ എന്നും നിത്യ ചോദിക്കുന്നു. 

തന്റെ ജീവിതത്തിലെ ഏക പ്രണയത്തെക്കുറിച്ചും നിത്യ അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ആദ്യപ്രണയത്തില്‍ താന്‍ വളരെ സീരിയസ് ആയിരുന്നെന്നും ആ പ്രണയം തകര്‍ന്നപ്പോള്‍ വല്ലാത്ത അവസ്ഥയിലായെന്നും താരം പറഞ്ഞു. പ്രണയതകർച്ചയ്ക്ക് ശേഷമുള്ള കുറച്ചു കാലത്തേക്ക് പുരുഷന്മാരോട് തന്നെ വെറുപ്പായിരുന്നെന്നും നടി പറയുന്നു. പിന്നീട് തന്റെ ജീവിതത്തിൽ പ്രണയങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും നിത്യ പറഞ്ഞു. 

പറ്റിയ ആളെ കണ്ടുമുട്ടിയാല്‍ വിവാഹം കഴിക്കാം എന്നാണ് തന്റെ തീരുമാനമെന്നും വിവാഹം കഴിക്കാന്‍ വേണ്ടി ഒരു വിവാഹത്തിന് ഒരുക്കമല്ലെന്നും നിത്യ പറഞ്ഞു. എന്റെ ലോകം എന്റേത് മാത്രമാണ്, താരം കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT