Entertainment

ആദ്യമായി പിരീഡ്‌സ് ആയപ്പോള്‍ കൂടെയുള്ളത് ഏട്ടന്‍ മാത്രം; വൈറലായി 'ആദ്യ'; വീഡിയോ

ആര്‍ത്തവം എന്ന വിഷയത്തെ പതിവു രീതികളില്‍ നിന്ന് വിട്ട് ഏറെ വ്യത്യസ്തമായാണ് സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്. 

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യസ്മായ പ്രമേയവുമായി എത്തി 'ആദ്യ' എന്ന ഹൃസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. വീട്ടില്‍ സഹോദരന്‍ മാത്രമുള്ളപ്പോള്‍ അനിയത്തിക്ക് ആദ്യമായി ആര്‍ത്തവം വരുന്നതും തുടര്‍ സംഭവങ്ങളുമാണ് 'ആദ്യ'യുടെ പ്രമേയം. ഇന്നും ആര്‍ത്തവം അയിത്തമായി കാണുന്നവര്‍ക്ക് ചിന്തിക്കാനൊരവസരം നല്‍കുന്ന ഷോര്‍ട്ഫിലിം കൂടിയാണിത്.

അച്ഛനും അമ്മയും വീട്ടിലില്ലാത്തപ്പോള്‍ അനിയത്തിക്ക് ആദ്യമായി ആര്‍ത്തവമുണ്ടാകുന്നു. അനാവശ്യ ടെന്‍ഷനുകള്‍ കാണിക്കാതെ അനിയത്തിയെ പരിപാലിക്കുന്ന സഹോദരന്‍. അനിയത്തിയും ചേട്ടനും തമ്മിലുള്ള സ്‌നേഹബന്ധം ലളിതമായി, മനോഹരമായി ഇതിലൂടെ തുറന്ന് കാണിക്കുന്നു. ആര്‍ത്തവം എന്ന വിഷയത്തെ പതിവു രീതികളില്‍ നിന്ന് വിട്ട് ഏറെ വ്യത്യസ്തമായാണ് സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്. 

നന്ദിന്‍ കാര്‍ത്തികേയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എസ് ഹരിശങ്കര്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. അലീന സുനീഷ്, ആശിഷ് കളീക്കന്‍ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ആശിഷ് ജോര്‍ജ് ആണ് ഛായാഗ്രഹണം. ബങ്ക്ഡ് അവേഴ്‌സ് ആണ് നിര്‍മ്മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം