Entertainment

'ആനന്ദ് എന്നെ പരിചയപ്പെട്ടത് സുഹൃത്തിന്റെ പ്രണയിനിയാക്കാന്‍', ഒടുവില്‍ ഞങ്ങള്‍ പ്രണയത്തിലായി; ആദ്യമായി കണ്ട കഥപറഞ്ഞ് സോനം

ആനന്ദുമായി പരിചയപ്പെട്ട കഥ പങ്കുവച്ചിരിക്കുകയാണ് സോനം

സമകാലിക മലയാളം ഡെസ്ക്

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് നടി സോനം കപൂറും ബിസിനസുകാരനായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഇരുവരുടെയും വിവാഹത്തിന്റെ ഒന്നാം വാര്‍ഷികമായിരുന്നു കഴിഞ്ഞ മാസം. ഇപ്പോഴിതാ ആനന്ദുമായി പരിചയപ്പെട്ട കഥ പങ്കുവച്ചിരിക്കുകയാണ് സോനം. 

അനന്ദിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായി തന്നെ പ്രണയത്തിലാക്കാന്‍ ശ്രമിക്കവെയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് സോനം പറയുന്നു. "പ്രേം രതന്‍ ധന്‍ പായോ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകള്‍ക്കിടെയാണ് ഞാന്‍ ആദ്യമായി ആനന്ദിനെ കാണുന്നത്. ഒരു ദിവസം എന്റെ സുഹൃത്തുക്കള്‍ താജില്‍ പോകാന്‍ നിര്‍ബന്ധിച്ചു. വളരെ അസ്വസ്ഥയായാണ് ഞാന്‍ അവിടെ പോയത്. അവിടെ എത്തിയപ്പോഴാണ് എനിക്ക് താത്പര്യമില്ലാത്ത രണ്ട് മൂന്ന് ആണുങ്ങളെ അവര്‍ അവിടേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. അവരെ പരിചയപ്പെടാന്‍ എനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. അതില്‍ ഒരാളെയാണ് എന്നോട് പ്രേമിക്കാന്‍ ആവശ്യപ്പെട്ടത്. അന്ന് ആനന്ദും അക്കൂട്ടത്തിലുണ്ട്", ആദ്യ കണ്ടുമുട്ടല്‍ സോനം ഓര്‍ത്തെടുത്തു.

അവര്‍ പറഞ്ഞ ആള്‍ക്കും എനിക്കും ഓരേ താത്പര്യങ്ങളായിരുന്നു. രണ്ടുപേര്‍ക്കും നല്ല ഉയരമുണ്ട്, വായിക്കാന്‍ ഇഷ്ടമാണ് അങ്ങനെയൊക്കെ. പക്ഷെ ആളെ കാണുമ്പോള്‍ എനിക്കെന്റെ അനിയന്‍ ഹര്‍ഷിനെയാണ് ഓര്‍മവരുന്നത്. ഞാന്‍ ആരേയും പ്രേമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അവരോട് പറഞ്ഞു- താരം കൂട്ടിച്ചേര്‍ത്തു. 

ആനന്ദിനും തനിക്കും തമ്മില്‍ യാതൊരു സാമ്യതകളും ഇല്ലായിരുന്നെന്നും തമ്മില്‍ പരിചയപ്പെടുമ്പോള്‍ താന്‍ അനില്‍ കപൂറിന്റെ മകളാണെന്നുപോലും ആനന്ദിന് അറിയില്ലായിരുന്നെന്നും സോനം പറയുന്നു. 

ആനന്ദ് ആദ്യമായി എനിക്കൊരു മെസേജ് അയക്കുന്നത് ഒരു ദിവസം പുലര്‍ച്ചെ 2:30ക്കാണ്. ഞാന്‍ സിംഗിള്‍ ആണോ അങ്ങനെയാണെങ്കില്‍ തന്റെ സുഹൃത്തിനെ ഒന്ന് കാണണം എന്നെല്ലാമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം. ഈ സമയത്ത് എനിക്ക് മെസേജ് അയക്കരുത് എന്നായിരുന്നു എന്റെ മറുപടി. അത്തരം കാര്യങ്ങളില്‍ ചില നിര്‍ബന്ധങ്ങളുള്ള ആളാണ് താനെന്നും സോനം പറയുന്നു. സുഹൃത്തിന് ഇക്കാര്യം എന്നോട് പറയണമെങ്കില്‍ നേരിട്ട് അറിയിക്കാന്‍ പറയൂ എന്നും ഞാന്‍ പറഞ്ഞു. പക്ഷെ പിന്നീട് ഞാനും ആനന്ദും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ആനന്ദിനോട് ചോദിച്ചു, 'ഇനിയും ആ സുഹൃത്തിനോട് ഞാന്‍ സംസാരിക്കണോ' എന്ന്. "വേണ്ട, എന്നോട് സംസാരിച്ചാല്‍ മതി. ഞാന്‍ നിന്നെ എന്റേത് മാത്രമാക്കുകയാണ്", എന്നായിരുന്നു ആനന്ദിന്റെ മറുപടി, സോനം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT