Entertainment

ആനയെ താലോലിച്ചും ഉമ്മവെച്ചും പ്രവീണ; താരത്തിന്റെ ഇമ്മിണി വല്യ ആനക്കാര്യം വൈറൽ; വിഡിയോ

ആനയെ കൊഞ്ചിച്ചും അതിന് ഭക്ഷണം കൊടുത്തും കളിച്ചുമെല്ലാം സമയം ചെലവഴിക്കുന്ന പ്രവീണയാണ് വിഡിയോയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനിടെ വീട്ടിൽ വന്ന മൂർഖൻ കുഞ്ഞിനെ കയ്യിലെടുത്ത് നടി പ്രവീണ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ വൈറലാവുന്നത് പുതിയ സുഹൃത്തിനൊപ്പമുള്ള താരത്തിന്റെ വിഡിയോ ആണ്. ആനയാണ് താരത്തിന്റെ ഇപ്പോഴത്തെ കൂട്ട്. ആനയെ കൊഞ്ചിച്ചും അതിന് ഭക്ഷണം കൊടുത്തും കളിച്ചുമെല്ലാം സമയം ചെലവഴിക്കുന്ന പ്രവീണയാണ് വിഡിയോയിൽ. 

 ‘ഇമ്മിണി വല്യ ആനക്കാര്യം’ എന്ന അടിക്കുറിപ്പോടെ സ്വന്തം യൂട്യൂബ് ചാനലിലാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ആനയുടെ തുമ്പിക്കയ്യിൽ തലോടിയും ഉമ്മവെച്ചും സംസാരിക്കുന്നതും വിഡിയോയിൽ കാണുന്നത്. കൂടാതെ ആനയുടെ മുകളിൽ കയറാനും താരം മടിച്ചില്ല. 

നേരത്തെ വീട്ടിലെ കോഴിക്കൂട്ടിലെത്തിയ മൂർഖൻ കുഞ്ഞിനെ കയ്യിലെടുക്കുന്ന നടിയുടെ വിഡിയോ വൈറലായിരുന്നു. യൂട്യൂബ് ചാനലിലൂടെ തന്നെയായിരുന്നു ഈ വിഡിയോയും പങ്കുവെച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT