Entertainment

ആന്റിക്രൈസ്റ്റ്; പൃഥ്വിരാജ്, ഇന്ദ്രജിത്, ഫഹദ്: വമ്പന്‍ താരനിരയുമായി ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം

സിറ്റി ഓഫ് ഗോഡ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ്-ഇന്ദ്രജിത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം വരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

സിറ്റി ഓഫ് ഗോഡ്, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ്-ഇന്ദ്രജിത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം വരുന്നു. ആന്റിക്രൈസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട് എന്നാണ് വിവരങ്ങള്‍. 

ഈ.മ.യൗവിന്റെ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസാണ് പുതിയ ചിത്രത്തിലും തിരക്കഥ ഒരുക്കുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എസ്‌ജെഎം എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിബി തോട്ടപ്പുറം, ബോബി മുണ്ടമറ്റം എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതമാരുക്കുന്നത്. എഡിറ്റിങ് നിര്‍വഹിക്കുന്നത് മനോജ്. 

നിലവില്‍ വിനായകന്‍, ആന്റണി വര്‍ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജെല്ലിക്കെട്ട് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ലിജോ. ഈ ചിത്രം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ആന്റിക്രൈസ്റ്റിന്റെ പണിപ്പുരയിലേക്ക് കടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT