Entertainment

'ആമിനത്താത്തേടെ പൊന്നുമോളാണ്-നാട്ടിലെ ചേലുള്ള പെണ്ണാണ്; ഹണീബി 2.5 ലെ ആദ്യ പാട്ട് ഇറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹണീബി 2.5 ലെ ആദ്യ പാട്ട് പുറത്തിറങ്ങി. ആമിനത്താത്തേടെ പൊന്നുമോളാണ്, നാട്ടിലെ ചേലുള്ള പെണ്ണാണ് എന്നു തുടങ്ങുന്ന ഗാനം ചിത്രത്തിന്റെ കഥയൊരുക്കിയ ലാല്‍ ആണ് ആലപിച്ചിരിക്കുന്നത്.

ആസിഫ് അലിയുടെ സഹോദരന്‍ അസ്‌ക്കര്‍ അലിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ലിജോമോളാണ് ചിത്രത്തിലെ നായിക. 

ഷൈജു അന്തിക്കാടാണ് ചിത്രം സംവിധാനവും തിരക്കഥയും ചെയ്തിരിക്കുന്നത്. ആസിഫ് അലി, ഭാവന, ശ്രീനിവാസന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരെല്ലാം ചിത്രത്തില്‍ വേഷമിടുന്നു. ഹണീബി 2: സെലിബ്രേഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ തന്നെയാണ് 2.5ന്റെയും ചിത്രീകരണം നന്നിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ സിബിഎസ്ഇ പോര്‍ട്ടല്‍ റെഡി, ആറുവരെ അപേക്ഷിക്കാം; മാര്‍ക്ക് പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും സംവിധാനം

കണ്ണൂര്‍ സ്വദേശിയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കും

ഇന്ത്യക്കാരുടെ കൈവശമുള്ളത് 32,000 ടണ്‍ സ്വര്‍ണം! മാര്‍ക്കറ്റിലെത്തിയാല്‍ രാജ്യത്തിന് വന്‍നേട്ടം; മോദിയുടെ ആഹ്വാനം ചുമ്മാതല്ല

വൈദ്യുതി വകുപ്പ് ജനങ്ങളിലേക്ക്; ഊർജ്ജ മേഖലയെ ജനസൗഹൃദമാക്കാൻ നിർദ്ദേശങ്ങൾ ക്ഷണിച്ച് വൈദ്യുതി മന്ത്രി

'അയാള്‍ തനിച്ചായിരുന്നു, ഗതാഗതക്കുരുക്കില്‍ ഗര്‍ഭിണിയായ സ്ത്രീ കുടുങ്ങിയിട്ടില്ല'; വിശദീകരണവുമായി ബംഗളൂരു പൊലീസ്

SCROLL FOR NEXT