Entertainment

ആമിര്‍ ഖാന്റെ മഹാഭാരതത്തിന് വേണ്ടി തിരക്കഥ എഴുതുന്നത് ബാഹുബലിയുടെ സൃഷ്ടാവ്; ചര്‍ച്ചകള്‍ നടന്നെന്ന് വിജയേന്ദ്രപ്രസാദ്

ഇതിഹാസമായ മഹാഭാരതം സിനിമയാക്കാനുള്ള ആലോചനയിലാണ് ആമിര്‍ ഖാന്‍ എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിഹാസമായ മഹാഭാരതം സിനിമയാക്കാനുള്ള ആലോചനയിലാണ് ആമിര്‍ ഖാന്‍ എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് വേണ്ടി തിരക്കഥ ഒരുക്കിയ കെ വി വിജയേന്ദ്രപ്രസാദും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വിവരമാണ് പുതുതായി പുറത്തുവരുന്നത്. ചിത്രത്തന് വേണ്ടി തിരക്കഥയൊരുക്കുന്നതിനായി ആമിറും താനും തമ്മില്‍ ചര്‍ച്ച നടത്തിയെന്ന് വിജയേന്ദ്ര പ്രസാദ്് തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. 

ബജ്രംഗി ഭായിജാന്‍, മണികര്‍ണിക തുടങ്ങിയ ഹിറ്റ് ഹിന്ദി ചിത്രങ്ങള്‍ക്ക് വേണ്ടി വിജയേന്ദ്ര പ്രസാദ് തിരക്കഥയെഴുതിയിട്ടുണ്ട്. മഹാഭാരത്തെക്കുറിച്ച് ആമിറുമായി ചര്‍ച്ചകള്‍ നടന്നെന്നും എന്നാല്‍ പ്രോജക്ടിനെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞിരിക്കുന്നത്. 

ലോക്ക്ഡൗണ്‍ കാലത്ത് ചില കഥകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മകന്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ ആര്‍ ആര്‍' ആണ് വിജയേന്ദ്ര പ്രസാദിന്റെ പുതിയ ചിത്രം. 

രാം ചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍, അജയ് ദേവ്ഗണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ അടുത്ത വര്‍ഷമാണ് ചിത്രം റിലീസ് ചെയ്യുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT