Entertainment

ആമിറിനെ കാണാന്‍ കാപ്പില്‍ ബിച്ചില്‍ തടിച്ചുകൂടി ആരാധകര്‍; കൈകൊടുത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തും സൂപ്പര്‍താരം; വിഡിയോ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ ഖാന്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലുണ്ട്. പുതിയ ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം കേരളത്തില്‍ എത്തിയത്. മൂന്നാറിലും കൊല്ലത്തുമായി ഷൂട്ടിങ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം കാപ്പില്‍ ബീച്ചിലായിരുന്നു താരം എത്തിയത്. താടിയും മുടിയും നീട്ടി വളര്‍ത്തി വ്യത്യസ്ത ലുക്കിലാണ് താരം എത്തിയത്. ആമിറിനെ കാണാനായി കാപ്പില്‍ ബീച്ചില്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ചിത്രങ്ങളും വിഡിയോകളും. 

മൂന്നാറിലെ രണ്ട് ദിവസത്തെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് കോട്ടയം ചങ്ങനാശേറിയിലേക്കാണ് താരം എത്തിയത്. റോഡിലൂടെ നടന്നുനീങ്ങുന്ന താരത്തെ കണ്ട് നാട്ടുകാര്‍ അമ്പരന്നിരുന്നു. അതിന് പിന്നാലെയാണ് ഷൂട്ടിങ്ങിനായി കാപ്പിലില്‍ എത്തിയത്. കടലും കായലും ചേരുന്ന മനോഹരമായ പ്രദേശമാണ് കാപ്പില്‍. ഇന്നലെ രാത്രി മൂന്നാറില്‍ നിന്ന് കൊല്ലത്തെ റാവിസ് ഹോട്ടലില്‍ എത്തിയ സംഘം അവിടെ തങ്ങിയ ശേഷമാണ് ഷൂട്ടിനായി കാപ്പിലില്‍ എത്തിയത്.

ഹര്‍ത്താല്‍ ആയതിനാല്‍ സുഗമമായി തന്നെ ഷൂട്ടിങ് ആദ്യദിവസം പൂര്‍ത്തിയാക്കി. താരത്തെ കാണാന്‍ രാവിലെ മുതല്‍ തന്നെ ആരാധകരുടെ വന്‍സംഘം സ്ഥലത്ത് എത്തിയിരുന്നു. സ്വകാര്യ സുരക്ഷാസംഘവും പൊലീസും താരത്തിന് സുരക്ഷ ഒരുക്കി.തന്നെ കാണാന്‍ കാത്തുനിന്ന ആരാധകരെ താരം നിരാശരാക്കിയില്ല. കൈകൊടുത്തും ഫോട്ടോ എടുത്തും താരം അവര്‍ക്കൊപ്പം കൂടി. 

കാപ്പിലിലെ ഷൂട്ടിങിനു ശേഷം കന്യാകുമാരിയിലേക്കാണ് ടീം പോകുന്നത്. കൊല്‍ക്കത്തയിലെ ഷൂട്ടിങ് ഷെഡ്യൂളിന് ശേഷമാണ് സംഘം കേരളത്തിലെത്തിയത്. ബീച്ചില്‍ ഷൂട്ടിംഗിന് ശേഷം ആരാധകര്‍ക്കൊപ്പം സെല്‍ഫിയും എടുത്ത ശേഷമാണ് ഹോട്ടലിലേക്ക് താരം തിരികെ പോയത്. ടോം ഹാങ്ക്‌സ് സംവിധാനം ചെയ്ത ഫോറസ്റ്റ് ഗംപ് എന്ന സിനിമയുടെ റീമേക്കാണ് ലാല്‍ സിങ് ഛദ്ദ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യൂത്ത് കോണ്‍ഗ്രസ് - എസ്എഫ്‌ഐ സംഘര്‍ഷം: ഇരുവിഭാഗത്തിനുമെതിരെ കേസെടുത്ത് പൊലീസ്

Today's Rashi Phalam october 01|വരുമാനം വർധിപ്പിക്കുന്ന ഒരു ആശയം പ്രാവർത്തികമാക്കും

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്