Entertainment

'അയാളെ നേരിട്ട് കണ്ടിട്ടുപോലുമില്ല, ഒരു സ്ത്രീയെക്കുറിച്ച് കെട്ടുകഥ മെനയുന്നത് ശരിയല്ല'; വാര്‍ത്തകള്‍ നിഷേധിച്ച് റാഷി ഖന്ന

ഭൂംറ ഒരു ക്രിക്കറ്റ് താരമാണെന്ന് എനിക്ക് അറിയാം. അത്രയേയുള്ളൂ. അതിനപ്പുറം ഒന്നുമില്ല

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റ് താരം ജസ്പ്രീത് ഭൂംറയും ബോളിവുഡ് താരം റാഷി ഖന്നയും പ്രണയത്തിലാണെന്നുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാള് കുറേ ആയി. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നുവരെ വന്നിരുന്നു. എന്നാല്‍ എല്ലാ വാര്‍ത്തകളേയും നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് റാഷി ഖന്ന. ഭൂംറയെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നാണ് നടി പറയുന്നത്. 

'ഭൂംറ ഒരു ക്രിക്കറ്റ് താരമാണെന്ന് എനിക്ക് അറിയാം. അത്രയേയുള്ളൂ. അതിനപ്പുറം ഒന്നുമില്ല. അയാളെ എനിക്ക് നേരില്‍ അറിയുക പോലുമില്ല. ഒരിക്കല്‍പ്പോലും തമ്മില്‍ കണ്ടിട്ടുമില്ല. ഇപ്പോള്‍ കേള്‍ക്കുന്ന പ്രണയവാര്‍ത്തകളൊന്നും സത്യമല്ല' ഒരു ടിവി ഷോയില്‍ റാഷി വ്യക്തമാക്കി. ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെ കെട്ടുകഥകള്‍ മെനയുന്നത് ശരിയല്ലെന്നും സങ്കടകരമായ കാര്യമാണിതെന്നും നടി പറഞ്ഞു. 

ഭൂംറയുമായി പ്രണയത്തിലാണെന്നുള്ള വാര്‍ത്തകളെക്കുറിച്ച് ഇത് ആദ്യമായാണ് റാഷി ഖന്ന പ്രതികരിക്കുന്നത്. ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായെത്തിയ വില്ലന്‍ എന്ന ചിത്രത്തിലെ റാഷിയുടെ പൊലീസ് കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

വാടാനപ്പള്ളി കടപ്പുറത്തെ ഗുണ്ടാ നേതാവിന്റെ കൊലപാതകം: വാരിയെല്ല് തകർത്തു; മൂന്ന് പ്രതികൾ പിടിയിൽ

പ്രതിഷേധത്തിര; നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു

'തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ'; ദീപ്തിയെ വെല്ലുവിളിച്ച് പികെ ശ്രീമതി

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?