Entertainment

ആയുഷ്മാന്‍ ഖുറാനയുടെ സ്വവര്‍ഗാനുരാഗ ചിത്രം 'ഗംഭീരം'; പ്രശംസയുമായി ഡോണള്‍ഡ് ട്രംപ്

ഗേ റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന 'ശുഭ് മംഗള്‍ സ്യാധാ സാവ്ധാന്‍' എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്

സമകാലിക മലയാളം ഡെസ്ക്

യുഷ്മാന്‍ ഖുറാന പ്രധാന വേഷത്തില്‍ എത്തുന്ന ബോളിവുഡ് സ്വവര്‍ഗാനുരാഗ ചിത്രത്തെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായാണ് ബോളിവുഡ് ചിത്രത്തെ തേടി ട്രംപിന്റെ പ്രശംസ എത്തിയത്. ചിത്രത്തെക്കുറിച്ചുള്ള പീറ്റര്‍ താച്ചെലിന്റെ ട്വീറ്റ് പങ്കുവെച്ച് ഗ്രേറ്റ് എന്നാണ് ട്രംപ് കുറിച്ചത്. 

'സ്വവര്‍ഗാനുരാഗത്തിനുള്ള നിയമപരമായ വിലക്ക് നീക്കിയ ശേഷം ബോളിവുഡില്‍ വരുന്ന ഗേ റൊമാന്‍സ് ചിത്രം പ്രായമായവര്‍ക്കും ഇഷ്ടമായേക്കും. ഹുറേ' എന്നായിരുന്നു പീറ്റര്‍ താച്ചെലിന്റെ ട്വീറ്റ്. ഇതാണ് ട്രംപ് പങ്കുവെച്ചത്. 

ഗേ റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന 'ശുഭ് മംഗള്‍ സ്യാധാ സാവ്ധാന്‍' എന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള പ്രണയവും കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്. സ്വവര്‍ഗ പ്രണയം കുറ്റകരമല്ലെന്ന ചരിത്ര വിധിക്ക് പിന്നാലെയാണ് ബോളിവുഡിലും ഈ പ്രമേയം വിഷയമാകുന്നത്. കാര്‍ത്തിക്, അമാന്‍ എന്നീ ചെറുപ്പക്കാരുടെ പ്രണയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഹിതേഷ് കേവല്യയാണ് സംവിധായകന്‍. 

സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്ന വ്യക്തിയല്ല ട്രംപ്. അതിനാല്‍ ചിത്രത്തിനുള്ള പ്രസിഡന്റിന്റെ പ്രശംസ എല്‍ജിബിറ്റി അവകാശങ്ങളെ അംഗീകരിക്കുന്നതിന്റെ തുടര്‍ച്ചയാവട്ടെ എന്നാണ് താച്ചെല്‍ ട്വീറ്റ് ചെയ്തത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ തിങ്കളാഴ്ചയാണ് ട്രംപ് എത്തുന്നത്. താജ് മഹല്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം പ്രധാനമന്ത്രിയായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT