Entertainment

ആരാധകക്കൂട്ടമില്ലാതെ ഷാരുഖ് ഖാന്റെ മന്നത്ത്, ഇത് ആദ്യം; ചിത്രം

ഇന്ന് ആദ്യമായി ആരാധകക്കൂട്ടമില്ലാതെ കാണുകയാണ് ഷാരുഖ് ഖാന്റെ മന്നത്ത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ഷാരുഖ് ഖാന്റെ മുംബൈയിലെ വീട് മന്നത് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. തങ്ങളുടെ ഇഷ്ടതാരത്തെ കാണാനായി ആരാധകര്‍ വീടിന് വെളിയില്‍ കാത്തുനില്‍ക്കാറുണ്ട്. ഇന്ന് ആദ്യമായി ആരാധകക്കൂട്ടമില്ലാതെ കാണുകയാണ് ഷാരുഖ് ഖാന്റെ മന്നത്ത്. കൊറോണ വ്യാപനം തടയാന്‍ പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെയാണ് ആരാധകര്‍ താരത്തെ കാണാന്‍ എത്താതിരുന്നത്. 

ആരാധകരില്ലാത്ത ഷാരുഖ് ഖാന്റെ വീടിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സാധാരണ പിറന്നാള്‍ ദിനത്തിലും ആഘോഷ ദിനങ്ങളിലുമെല്ലാം ആരാധകരെ കാണാനായി ഷാരുഖ് എത്താറുണ്ട്. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച നഗരമാണ് മുംബൈ. ഇന്നലെ മുതല്‍ നഗരം നിശ്ചലമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണം എന്നു വ്യക്തമാക്കി ഷാരുഖ് വിഡിയോ പങ്കുവെച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT