Entertainment

ആരാധകരെ ചിരിപ്പിക്കാൻ സണ്ണി ലിയോണി; ലോക്ക് ഡൗണില്‍ പുതിയ ഷോ; വിഡിയോ സൂപ്പർഹിറ്റ്

ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി എന്ന് പേരിട്ടിരിക്കുന്ന ഷോ ഇതിനോട‌കം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ കഴിയുന്ന ആരാധകർക്ക് ആശ്വാസമാകാൻ ഇൻസ്റ്റ​ഗ്രാമിൽ പുതിയ ഷോയുമായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി എന്ന് പേരിട്ടിരിക്കുന്ന ഷോ ഇതിനോട‌കം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. സോഷ്യൽ മീഡിയ താരം അനീഷ ദീക്ഷിതാണ് ഷോയുടെ ആദ്യ എപ്പിസോഡിൽ അതിഥിയായി എത്തിയത്. രസകരമായ ഡാൻസുമായാണ് ഇരുവരും ഷോയിൽ എത്തിയത്. രണ്ടാമത്തെ എപ്പിസോഡിൽ ഫോട്ടോ​ഗ്രാഫർ ഡബ്ബൂ രത്നാനിയാണ് എത്തുന്നത്. എന്തായാലും ലോക്ക്ഡൗണായി വീടിനുള്ളിൽ ഇരുക്കുന്നവർ ആഘോഷമാക്കുകയാണ് സണ്ണി ലിയോണിയുടെ ഷോ. 

തന്റെ ആരാധകരെ സന്തോഷിപ്പിക്കുക എന്ന ചിന്തയിലാണ് ഷോ കൊണ്ടുവന്നത് എന്നാണ് സണ്ണി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ ഇന്റൽജിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ഒന്നിച്ചു ചേർന്ന് ചെറിയ രസകരമായ കാര്യങ്ങൾ ചെയ്ത് ആളുകളെ ചിരിപ്പിക്കണമെന്നും സണ്ണി പറഞ്ഞു. ലോക്ക്ഡൗണിനെ തുടർന്നാണ് ഇങ്ങനെയൊരു ഷോയിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. 

നടന്മാർ, നടിമാർ, സോഷ്യൽ മീഡിയ താരങ്ങൾ, മൃ​ഗസംരക്ഷകർ, തുടങ്ങിയ എല്ലാ വിഭാ​ഗത്തിൽപ്പെടുന്നവരും ഷോയിൽ എത്തും എന്നാണ് താരം പറയുന്നത്. ഓരോ ദിവസവും വ്യത്യസ്തമായിരിക്കുമെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മക്കൾക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത് എന്നാണ് താരം പറയുന്നത്. മക്കൾ ഉറങ്ങുന്ന സമയത്താണ് സുഹൃത്തുക്കളുമായി ബന്ധപ്പെടാനും ഷോ ചെയ്യാനുമുള്ള സമയം കണ്ടെത്തുന്നതെന്നും താരം വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT