Entertainment

'ആര്യ ഒരു കള്ളന്‍, അവന്റെ മനസ്സില്‍ എന്തെന്ന് പറയാനാകില്ല'; റിയാലിറ്റി ഷോയെക്കുറിച്ച് സംഗീത

'റിയാലിറ്റി ഷോയിലെ ചില മത്സരാര്‍ത്ഥികളുടെ വികാരപ്രകടനം കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്ക വീട്ടു മാപ്പിളൈ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. മൂന്ന് പെണ്‍കുട്ടികളാണ് ഇനി മത്സരത്തിലുള്ളത്. ഇതില്‍ ഏത് പെണ്‍കുട്ടിയെ തെരഞ്ഞെടുക്കുമെന്ന് തനിക്ക് യാതൊരു ധാരണയുമില്ലെന്നാണ് പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത പറയുന്നത്. ആര്യ ഒരു കള്ളനാണെന്നും മനസ്സില്‍ എന്താണെന്ന് പറയാനാവില്ലെന്നും താരം വ്യക്തമാക്കി. 

എന്ത് പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നാലും അലസമായ ഭാവമാണ്. എന്നെക്കൊണ്ട് എന്ത് ചെയ്യാന്‍ പറ്റു? എന്നായിരിക്കും മറുപടി. ഒന്നും ഗൗരവമായി എടുക്കില്ലെന്നും സംഗീത പറഞ്ഞു. തന്നോട് എല്ലാവരും ഈ ചോദ്യം ചോദിക്കുന്നുണ്ടെന്നും അതിനാലാണ് താന്‍ ഇത് പറയുന്നതെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കി. റിയാലിറ്റി ഷോയിലെ ചില മത്സരാര്‍ത്ഥികളുടെ വികാരപ്രകടനം കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. ഇത് കണ്ട് എല്ലാ എപ്പിസോഡുകളിലും എന്നാലെ മുടിയിലയേ അപ്പാ എന്ന് അറിയാതെ പറഞ്ഞുപോകുമെന്നും സംഗീത കൂട്ടിച്ചേര്‍ത്തു. 

മലയാളിയായ സീതാ ലക്ഷ്മി, അഗത, സൂസന്‍ എന്നിവരാണ് റിയാലിറ്റി ഷോയില്‍ അവശേഷിക്കുന്നത്. മത്സരാര്‍ത്ഥിയെ ആര്യ വിവാഹം കഴിക്കുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 16 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച റിയാലിറ്റി ഷോ തുടക്കം മുതല്‍ വിവാദത്തിലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'