Entertainment

'ആര്യക്കെതിരേ കോടതിയെ സമീപിക്കാനുള്ള എല്ലാ അധികാരവും അവര്‍ക്കുണ്ട്'; എങ്ക വീട്ടു മാപ്പിളൈ ഫൈനലിനെക്കുറിച്ച് നടി സംഗീത

റിയാലിറ്റി ഷോ തുടങ്ങുന്ന സമയത്ത് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ നായകന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്താനായി നടത്തിയ എങ്ക വീട്ടു മാപ്പിളൈ വലിയ വിവാദത്തോടെയാണ് അവസാനിച്ചത്. ഫൈനലില്‍ വന്ന മൂന്ന് പേരില്‍ ആരെയും ആര്യ തെരഞ്ഞെടുത്തിരുന്നില്ല. ആര്യയുടെ ഈ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് പരിപാടിയുടെ അവതാരകയായിരുന്ന നടി സംഗീത.

റിയാലിറ്റി ഷോ തുടങ്ങുന്ന സമയത്ത് ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കും എന്ന കാര്യത്തില്‍ ആര്യ വളരെ സീരിയസായിരുന്നു എന്നാണ് സംഗീത പറയുന്നത്. ചാനല്‍ ഇക്കാര്യം ഒന്നുകൂടി ഉറപ്പുവരുത്തിയിരുന്നെന്നും ഇതുസംബന്ധിച്ച് എഗ്രിമെന്റും ആര്യ ഒപ്പുവെച്ചെന്നും നടി വ്യക്തമാക്കി. അങ്ങനെയൊരു തീരുമാനം ആര്യ എടുത്തപ്പോള്‍ എല്ലാവര്‍ക്കും ഷോക്കായിരുന്നു. എല്ലാവരും ആര്യയെ വിമര്‍ശിച്ചു. എന്നാല്‍ ആ സ്ഥാനത്ത് നില്‍ക്കുമ്പോഴേ എല്ലാവര്‍ക്കും ആര്യ അനുഭവിച്ച സമ്മര്‍ദ്ദവും മാനസികാവസ്ഥയും മനസിലാവുകയൊള്ളുവെന്നും സംഗീത പറഞ്ഞു. 

പരിപാടിയുടെ തുടക്കത്തില്‍ പുറത്തായ പെണ്‍കുട്ടികളെ പരിപാടി കാര്യമായി മുറിവേല്‍പ്പിച്ചിട്ടില്ല. എന്നാല്‍ അവസാന ഘട്ടമായപ്പോഴേക്കും എല്ലാവരും ഒരു കുടുംബമായി മാറിയിരുന്നു. അബര്‍ണദിയും ശ്വേതയും പുറത്തായത് എല്ലാവരേയും ബാധിച്ചിരുന്നു. ഇത് ആര്യയെ ബാധിച്ചതുകൊണ്ടാകാം ഫൈനലില്‍ അങ്ങനെയൊരു തീരുമാനത്തില്‍ ആര്യ എത്തിയതെന്ന് സംഗീത വ്യക്തമാക്കി. 

പുറത്തുനിന്നുള്ളവര്‍ ആര്യയെ വിമര്‍ശിക്കുമ്പോള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് മികച്ച പിന്തുണ ആര്യയ്ക്ക് ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 'ആര്യ എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്ക് ആര്യയ്‌ക്കെതിരെ വേണമെങ്കില്‍ കോടതിയെ സമീപിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. പക്ഷെ അവര്‍ അങ്ങനെ ഒന്നും തന്നെ ചെയ്യില്ല. അവര്‍ക്ക് ആര്യയുടെ വികാരം മനസിലാകും. അതുകൊണ്ട് തന്നെ ഈ വിമര്‍ശനങ്ങളൊക്കെ ഉണ്ടായിട്ടും അവര്‍ നിശബ്ദത പാലിക്കുകയാണ്.' സംഗീത കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT