Entertainment

ആര്യയും സയേഷ്യയും വീണ്ടും ക്യാമറയ്ക്ക് മുന്നില്‍; വിവാഹശേഷം ഒന്നിക്കുന്ന ആദ്യ ചിത്രം 'ടെഡ്ഡി', പൂജാചിത്രങ്ങള്‍ പുറത്ത് 

ആര്യയും ചിത്രത്തിന്റെ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്നാണ് പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്

സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം ആര്യയും സയേഷ്യയും ഒന്നിച്ചഭിനയിക്കുന്ന ടെഡ്ഡി എന്ന ചിത്രത്തിന്റെ പൂജാ ചിത്രങ്ങള്‍ പുറത്ത്. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി പ്രമേയമാക്കിയാണ് ഒരുങ്ങുന്നത്. ബുധനാഴ്ച ആര്യയും ചിത്രത്തിന്റെ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്നാണ് പൂജാകര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചത്. 

ആര്യയുടെയും സയ്യേഷ്യയുടെയും വിവാഹദിനമായിരുന്ന മാര്‍ച്ച് 10നാണ് സിനിമയുടെ പേര് പുറത്തുവിട്ടത്. സംവിധായകന്റെ ജന്മദിനവും ഇതേ ദിവസമായിരുന്നു. പൂജാകര്‍മ്മങ്ങള്‍ക്ക് പിന്നാലെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. കൂടുതല്‍ ഭാഗങ്ങള്‍ ചെന്നൈയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ചില ഭാഗങ്ങള്‍ യൂറോപ്പിലും ഷൂട്ട് ചെയ്യുന്നുണ്ട്. 

ഇത്തരത്തിലൊരു തിരകഥയ്ക്കായി താന്‍ വളരെ കാലമായി കാത്തിരിക്കുകയാണെന്നും ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും കൃത്യമായി അവതരിപ്പിക്കാന്‍ കഥയ്ക്ക് കഴിയുന്നുണ്ടെന്നും താരം പറഞ്ഞു. തിരകഥയുടെ ആഴം തന്നെയാണ് തന്നെ ആകര്‍ഷിച്ച പ്രധാന ഘടകമെന്നും വ്യക്തമായ കഥയുടെ പിന്‍ബലം അഭിനേതാക്കളുടെ പ്രകടനവും മെച്ചപ്പെടുത്താന്‍ സഹായകരമാകുമെന്ന് ആര്യ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT