Entertainment

ആറാം മാസം അടിച്ച്പൊളിച്ച് എമി ജാക്‌സണ്‍: യുറോപ്പിലേക്കൊരു റോഡ് ട്രിപ്പ്, ചിത്രങ്ങള്‍ കാണാം

'ആറുമാസം ഗര്‍ഭിണിയായ സമയത്ത് യൂറോപ്പിലാകമാനം റോഡ് യാത്ര ചെയ്യുന്ന എനിക്ക് ഭ്രാന്താണെന്ന് ആളുകള്‍ ചിന്തിച്ചേക്കാം'.

Author : സമകാലിക മലയാളം ഡെസ്ക്

താന്‍ അമ്മയാകുന്നു എന്ന വിവരം ഏറെ സന്തോഷത്തോടെയാണ് നടി എമി ജാക്‌സണ്‍ ലോകത്തോട് വിളിച്ച് പറഞ്ഞത്. മാതൃദിനത്തില്‍ തന്റെ കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ആറു മാസം ഗര്‍ഭിണിയായ എമി ജാക്‌സണ്‍ ഇപ്പോള്‍ യൂറോപ്പ് യാത്രയിലാണ്. 

'ആറുമാസം ഗര്‍ഭിണിയായ സമയത്ത് യൂറോപ്പിലാകമാനം റോഡ് യാത്ര ചെയ്യുന്ന എനിക്ക് ഭ്രാന്താണെന്ന് ആളുകള്‍ ചിന്തിച്ചേക്കാം. പക്ഷേ ഇതൊരു അത്ഭുതകരമായ അനുഭവമാണ്,'- യാത്രയ്ക്കിടെ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് എമി നല്‍കിയ ക്യാപ്ഷന്‍ ഇതായിരുന്നു.

സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നതിനും ലോകമാകമാനമുളള സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിന് വേണ്ടിയും പണം സ്വരൂപിക്കാന്‍ തുടങ്ങിയ 'ക്യാഷ് ആന്‍ഡ് റോക്കറ്റ്' പരിപാടിയുടെ ഭാഗമായാണ് എമിയുടെ യാത്ര. 

ക്യാഷ് ആന്‍ഡ് റോക്കറ്റിനെക്കുറിച്ചും എമി സംസാരിച്ചു. 'ഒരു അമ്മയാകാന്‍ പോകുന്ന എനിക്ക് ഈ സംരംഭം ഹൃദയത്തോട് അടുത്തുനില്‍ക്കുന്നതാണ്. മറ്റുളള അമ്മമാര്‍ക്ക് എന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ യാത്രയില്‍ അതിശയിപ്പിക്കുന്ന സ്ത്രീകളെ കണ്ടുമുട്ടി. ചിലരുമായി സൗഹൃദത്തിലായി, ഈ സൗഹൃദം ജീവിതകാലം മുഴുവന്‍ എനിക്കൊപ്പം ഉണ്ടാകും,' എമി പറഞ്ഞു.

എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടീഷ് റിയല്‍ എസ്‌റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.

പുതുവര്‍ഷ ദിനത്തിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. '2019 ജനുവരി ഒന്നിന് ഞങ്ങളുടെ ജീവിതത്തിലെ പുതിയ സാഹസികതകള്‍ ആരംഭിക്കുന്നു. ഞാന്‍ നിന്നെ പ്രണയിക്കുന്നു. ഈ ലോകത്തെ ഏറ്റവും സന്തോഷവതിയായ പെണ്‍കുട്ടിയായി എന്നെ മാറ്റിയതിന് നന്ദി,' എന്നായിരുന്നു അന്ന് എമി ഇന്‍സ്റ്റയില്‍ കുറിച്ചത്.

എഎല്‍ വിജയ് സംവിധാനം ചെയ്ത 'മദ്രാസി പട്ടണം' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ശങ്കര്‍ ചിത്രം '2.0'യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

'അയാൾ എന്റെ ശരീരത്തിൽ സ്പർശിക്കാൻ തുടങ്ങി, എന്താണ് ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു'; കാസ്റ്റിങ് കൗച്ച് അനുഭവം പറഞ്ഞ് വിജയ് വർമ

കനത്ത മഴ, വെള്ളപ്പൊക്കം; ആറന്മുള വള്ളസദ്യ മാറ്റിവച്ചു

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ