Entertainment

ആറ് മാസത്തിനു ശേഷം കിം​ഗ് ഖാൻ വീണ്ടുമെത്തുന്നു; മടങ്ങിവരവ് വിജയ് - നയൻതാര ചിത്രത്തില്‍?, ആകാംക്ഷയിൽ ആരാധകർ

റഹ്മാന്‍ സംഗീതം നല്‍കുന്ന ഗാനത്തില്‍ വിജയ്യോടൊപ്പം അദ്ദേഹം ചുവടുവയ്ക്കുമെന്നുമാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് കിംഗ് ഖാന്‍ ഷാറൂഖിന്റെ പുതിയ സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് ആറ് മാസമായി. 'സീറോ' ബോക്‌സ് ഓഫീസില്‍ നേരിട്ട പരാജയമാണ് താരത്തെ സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ഷാറൂഖ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

വിജയ്യും നയന്‍താരയും ഒന്നിക്കുന്ന 'ബിഗിലി' എന്ന ചിത്രത്തിലൂടെയാണ് ഷാറൂഖ് ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായാണ് ഷാറൂഖ് എത്തുന്നത് എന്നാണ് റിപ്പേര്‍ട്ടുകള്‍. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഇതിനായി താരത്തെ സമീപിച്ചിരുന്നെന്നും എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ഗാനത്തില്‍ വിജയ്യോടൊപ്പം അദ്ദേഹം ചുവടുവയ്ക്കുമെന്നുമാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. 

വിജയ് ഇരട്ടവേ‌ഷത്തിലെത്തുന്ന ബിഗിലി സ്പോര്‍ട്സ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ്. ഫുട്ബോള്‍ പരിശീലകന്‍റെ കഥാപാത്രമാണ് വിജയ്‍യുടെ ഇരട്ടവേഷങ്ങളില്‍ ഒന്ന്. 16 പെണ്‍കുട്ടികള്‍  ഉള്‍പ്പെടുന്ന ഫുട്ബോള്‍  ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍  ട്രെയിനിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

എജിഎസ് എന്‍റര്‍ടെയ്‍ന്‍റ്മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്റോഫ് എന്നിവര്‍ ഉള്‍പ്പെടെ വന്‍ താരനിരയാണ്  അണിനിരക്കുന്നത്. നയൻതാരയാണ് നായിക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം