Entertainment

ആലപ്പുഴക്കാരെ, എനിക്ക് നിങ്ങളുടെ വലിയൊരു ഹെല്‍പ്പ് വേണം; ഷെയിന്‍ നിഗത്തിന്റെ വിഡിയോ

കടല്‍ക്കരയില്‍ മനോഹരമായ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്ന ഷെയിനിനെയാണ് വിഡിയോയില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


വിവാദങ്ങളെല്ലാം അവസാനിപ്പിച്ച് വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ഷെയിന്‍ നിഗം. താരത്തിന്റെ പുതിയ ചിത്രം ഖല്‍ബിലേക്ക് അഭിനേതാക്കളെ തേടിക്കൊണ്ടുള്ള പുതിയ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രം ഷൂട്ട് ചെയ്യുന്നത് ആലപ്പുഴയിലാണെന്നും അതിനാല്‍ ഇവിടത്തെ ഭാഷയും കള്‍ച്ചറും അറിയുന്നവരെയാണ് തേടുന്നത് എന്നാണ് വിഡിയോയില്‍ ഷെയിന്‍ പറയുന്നത്. കടല്‍ക്കരയില്‍ മനോഹരമായ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്ന ഷെയിനിനെയാണ് വിഡിയോയില്‍ കാണുന്നത്. തുടര്‍ന്നാണ് താരം ആലപ്പുഴക്കാരുടെ സഹായം തേടുന്നത്. 

'ആലപ്പുഴയിലാണ്. ഇവിടെയാണ് എന്റെ അടുത്ത സിനിമയുടെ ഷൂട്ട് നടക്കുന്നത്. നിങ്ങളുടെ ആലപ്പുഴക്കാരുടെ വലിയൊരു ഹെല്‍പ്പ് വേണം. വോറൊന്നുമല്ല ഈ പടത്തില്‍ എനിക്കൊരു നായികയെ വേണം. എനിക്ക് കുറച്ച് ചങ്ക് ബഢീസ് വേണം. അമ്മയെപ്പോലെ സ്‌നേഹിക്കാന്‍ ഒരു മമ്മയെവേണം. പിന്നെ എനിക്ക് കലിപ്പിടാന്‍ കുറച്ച് കലിപ്പ് ഡാര്‍ക്കുകളെ വേണം. ആലപ്പുഴയുടെ സ്ലാങ് കള്‍ച്ചറുമൊക്കെ അറിയാവുന്ന ആളുകളാണെങ്കില്‍ ഫുള്‍ പൊളിയാണ്' ഷെയിന്‍ പറഞ്ഞു. 

താരം പാടുന്ന 'നിന്നെക്കണ്ടെന്ന് എന്റുമ്മ പറഞ്ഞന്ന്' എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സാജിദ് യഹിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സഹൈല്‍ കോയും സാജിദും ചേര്‍ന്നാണ ്തിരക്കഥ ഒരുക്കുന്നത്. ഷെയിന്‍ നിഗത്തിനൊപ്പം സിദ്ധിഖും, ലെനയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT