Entertainment

'ആലിയയ്ക്കാണ് ആ ചുണയുള്ളത്', തന്റെ ജീവിതം അഭിനയിക്കാന്‍ പ്രിയങ്കയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്ന് മാ ആനന്ദ് ഷീല 

തന്റെ കഥാപാത്രമായി അഭിനയിക്കാന്‍ പ്രിയങ്കയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും താന്‍ അവരെ തിരഞ്ഞെടുത്തിട്ടില്ലെന്നും മാ ആനന്ദ് ഷീല

Author : സമകാലിക മലയാളം ഡെസ്ക്

ഷോ കമ്മ്യൂണിറ്റിയിലെ മുന്‍ അന്തേവാസിയും സംഘടനയിലെ രണ്ടാംസ്ഥാനക്കാരിയുമായ മാ ആനന്ദ് ഷീലയുടെ ജീവിതകഥ സിനിമയാകുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രത്തില്‍ ആഭിനയിക്കുന്നുണ്ടെന്ന് നടി പ്രിയങ്ക ചോപ്ര പറഞ്ഞതിന് പിന്നാലെയാണ് ഈ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടത്. മാ ആനന്ദ് ഷീലയായി എത്തുന്നത് പ്രിയങ്കയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനോടുള്ള തന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയാണ് മാ ആനന്ദ് ഷീല. 

തന്റെ കഥാപാത്രമായി അഭിനയിക്കാന്‍ പ്രിയങ്കയ്ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും താന്‍ അവരെ തിരഞ്ഞെടുത്തിട്ടില്ലെന്നും മാ ആനന്ദ് ഷീല പറയുന്നു. ഇത് സൂചിപ്പിച്ചുകൊണ്ട് പ്രിയങ്കയ്ക്ക് ഇ-മെയില്‍ അയച്ചിരുന്നെന്നും മറുപടിയൊന്നും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. 

തന്റെ കഥയില്‍ അഭിനയിക്കാന്‍ നടി ആലിയ ഭട്ടിനെയാണ് മാ ആനന്ദ് ഷീലയ്ക്ക് ഏറ്റവും അനുയോജ്യമായി തോന്നുന്നത്. "ആലിയ അഭിനയിച്ച ചില സിനിമകള്‍ കണ്ടിട്ടുണ്ട്. എനിക്കുണ്ടായിരുന്ന ധൈര്യവും ചുണയും ആലിയയില്‍ കാണാന്‍ കഴിയുന്നുണ്ട്. അതാണ് വേണ്ടതും. അത് ഒട്ടും കൃത്രിമമാകാതെ വളരെ നാച്വറലായി ഉള്ള ഒന്നാണ്", അവര്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നത് പച്ചക്കള്ളം; മുഖ്യമന്ത്രി മാപ്പുപറയണം'

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 67 lottery result

'നിന്റെ കുഞ്ഞിന്റെ മുത്തശ്ശിയാകാന്‍ പറ്റില്ലെന്ന് അമ്മ പറഞ്ഞു'; വെളിപ്പെടുത്തി നടി അകാന്‍ക്ഷ ചമോല

മിന്നൽ പ്രളയത്തിൽ 1,100 മരണം; വേണ്ടത് ഔദാര്യമല്ല, നഷ്ടപരിഹാരം; ഇന്ത്യയും ചൈനയും പണം നൽകണമെന്ന് നേപ്പാൾ

പ്രവാസികള്‍ക്ക് ആശ്വാസം; കൊച്ചി- റിയാദ് റൂട്ടിൽ പുതിയ ബജറ്റ് സർവീസ്, ഫ്‌ലൈനാസ് ആഴ്ചയിൽ മൂന്ന് ദിവസം-വിഡിയോ