Entertainment

ആള്‍ക്കൂട്ടത്തിനിടയില്‍ സുഹൃത്തുക്കളെ കണ്ടു, ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് നിവിന്‍ പോളി; വിഡിയോ വൈറല്‍

ആള്‍ക്കൂട്ടത്തിന് ഇടയില്‍ നില്‍ക്കുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടിച്ചെന്ന താരം അവരെ കെട്ടിപ്പിടിക്കുന്നതാണ് വിഡിയോയിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ കഥാപാത്രങ്ങള്‍ പോലെ തന്നെ സുഹൃത്തുക്കളെ നെഞ്ചോട് ചേര്‍ത്തു വെക്കുന്ന താരമാണ് നിവിന്‍ പോളി. സിനിമ മേഖലയിലും താരത്തിന് നിരവധി സുഹൃത്തുക്കളുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സുഹൃത്തുക്കളെ കണ്ട നിവിന്‍ പോളിയുടെ പ്രതികരണമാണ്. മൂത്തോന്റെ പ്രീമിയര്‍ ഷോയ്ക്ക് ടൊറന്‍ഡോയില്‍ എത്തിയപ്പോഴാണ് താരം അവിചാരിതമായി സുഹൃത്തുക്കളെ കണ്ടത്. ഉടനെ ആള്‍ക്കൂട്ടത്തിന് ഇടയില്‍ നില്‍ക്കുന്ന സുഹൃത്തുക്കളുടെ അടുത്തേക്ക് ഓടിച്ചെന്ന താരം അവരെ കെട്ടിപ്പിടിക്കുന്നതാണ് വിഡിയോയിലുള്ളത്. 

താരത്തിന്റെ ഓട്ടം കണ്ട് കൂടെ നില്‍ക്കുന്നത് അത്ഭുതത്തോടെ നോക്കുന്നതും വിഡിയോയില്‍ കാണാം. ഇന്‍ഫോസിസില്‍ തന്റെ കൂടെ ജോലി ചെയ്ത സഹപ്രവര്‍ത്തകരെയാണ് താരം ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടത്. ലിപിന്‍ നായര്‍, ബോബി ജോസ് എന്നിവരാണ് നിവിന്റെ സുഹൃത്തുക്കള്‍. താരത്തിനൊപ്പം നില്‍ക്കുന്ന ചിത്രം ലിപിന്‍ തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ താരത്തിന്റെ സുഹൃത് ബന്ധത്തെപുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്റെ വേള്‍ഡ് പ്രീമിയറിന്റെ ഭാഗമായാണ് താരം ടൊറന്റോയില്‍ എത്തിയത്. ടൊറന്റെ ഫിലിം ഫെസ്റ്റിവലിന്റെ സ്‌പെഷ്യല്‍ റെപ്രസനന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഗീതുവും നടന്‍ റോഷന്‍ മാത്യുവും ടൊറന്‍ഡോയില്‍ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അണിയറയിൽ ഒരുങ്ങിയത് 'കേരള സ്റ്റോറി'; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്'

വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?

'15 കോടി സംഭാവന കിട്ടും', ബിജെപി നേതാവിന്റെ വിഡിയോയുമായി മാല പാർവതി; 'അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍