Entertainment

ആഷീഖ് അബുവിന്റെ വൈറസില്‍ നിങ്ങള്‍ക്കും അഭിനയിക്കാം; പുതുമുഖങ്ങളെ തേടുന്നു

നിപ്പ വൈറസിനെ കേന്ദ്രീകരിച്ച്  ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നടി നടന്‍മാരെ ആവശ്യമുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ വൈറസിനെ കേന്ദ്രീകരിച്ച്  ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലേക്ക് നടി നടന്‍മാരെ ആവശ്യമുണ്ട്. 20 മുതല്‍ 25 വരെയുള്ള, 45 മുതല്‍ 55 വരെയുള്ള സ്ത്രീകളെയുമാണ് പരിഗണിക്കുന്നത്. 25 മുതല്‍ 35 വരെയുള്ള പുരുഷന്‍മാരെയുമാണ് തേടുന്നത്. ഇക്കാര്യം ചിത്രത്തിലെ പ്രധാന അഭിനേതാവ് റീമ കല്ലിങ്കലാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

താത്പര്യമുള്ളവര്‍ catingvirusmovie@gmail.comലേക്ക ബയോഡാറ്റ അയക്കുകയെന്നും റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ചിത്രത്തില്‍ റിമ കല്ലിങ്കല്‍ സിസ്റ്റര്‍ ലിനിയായി എത്തുന്നു. വന്‍ താരനിരയാണ് അണിനിരക്കുന്നത്.രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യാനമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. 

ഒപിഎം ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരന്‍. വസ്ത്രാലങ്കാരം സമീറ സനീഷ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT