Entertainment

ആസിഡ് ആക്രമണ ഭീഷണി; മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു

മീര മിഥുനും അവരുടെ ആരാധകരും സോഷ്യൽ മീഡിയയിലൂടെ തന്ന അപമാനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശാലു ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

വിവാദനായിക മീര മിഥുനെതിരെ പരാതിയുമായി നടി ശാലു ശമ്മു. ആസിഡ് ആക്രമണ ഭീഷണിയും വധഭീഷണിയും മുഴക്കിയെന്ന് ആരോപിച്ച്  ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിലാണ് ശാലു പരാതി നൽകിയത്. മീര മിഥുനും അവരുടെ ആരാധകരും സോഷ്യൽ മീഡിയയിലൂടെ തന്ന അപമാനിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ശാലു ആരോപിച്ചു.

ബി​ഗ് ബോസ് തമിഴിലൂടെ പ്രശസ്തയായ മീര മിഥുൻ ഇതിനോടകം നിരവധി വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂപ്പർതാരങ്ങളായ വിജയ്, സൂര്യ എന്നിവർക്കെതിരെ മീര രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. തിരുവനന്തപുരം സ്വർണക്കടത്തിന് സൂര്യയ്ക്ക് പങ്കുണ്ടെന്നുവരെ ആരോപണം ഉന്നയിച്ചു. തുടർന്ന് മീരയെ വിമർശിച്ചുകൊണ്ട് നടി ശാലു രം​ഗത്തുവന്നു. ഇതോടെയാണ് ഭീഷണി രൂക്ഷമായത്.

മീരയുടെ ആരാധകർ സോഷ്യൽമീഡിയയിലൂടെയും അജ്ഞാത ഫോൺകോളുകളുകളിലൂടെയും തന്നെ വേട്ടയാടുകയാണ്. നിയമപരമല്ലാത്ത ചില സൈറ്റുകളിൽ തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ച് അശ്ലീല ട്രോളുകൾ ഇറക്കുന്നതായും നടി പരാതിപ്പെടുന്നു. തന്റെ കരിയർ നശിപ്പിക്കാനുള്ള നീക്കമാണ് മീരയുടേതെന്നും ശാലു ആരോപിക്കുന്നു. കമൽഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ് 3ലെ മത്സരാർഥിയായിരുന്നു മീര മിഥുൻ. വരുത്തപ്പടാത്ത വാലിബർ സംഘം, തമിഴുക്കു എൻ ഒൻട്രൈ അഴുതാവും എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് ശാലു ശമ്മു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക