സൂപ്പർതാരം മമ്മൂട്ടിയുടെ പുത്തൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ആരാധകർ മാത്രമല്ല സിനിമാ താരങ്ങളും മമ്മൂട്ടിയെ കണ്ട് അമ്പരന്നിരിക്കുകയാണ്. ഈ പ്രായത്തിലും എങ്ങനെയാണ് ഇത്ര സ്റ്റൈലിഷ് ആവാൻ സാധിക്കുന്നത് എന്നാണ് അവരുടെ ചോദ്യം. അതിനൊപ്പം സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറയുകയാണ്.
മമ്മൂട്ടിയുടെ ചിത്രം മോർഫ് ചെയ്തും അതിന്റെ ലൈറ്റ് വേർഷൻ ഇറക്കിയും ചിരി നിറയ്ക്കുന്നവർ നിരവധിയാണ്. അക്കൂട്ടത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടൻ ജനാർദനൻ. മമ്മൂട്ടിയുടെ ഫോട്ടോ അടിച്ചുമാറ്റി 'മാസ് ലുക്കായ' സ്വന്തം ചിത്രമാണ് ജനാർദനൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'ആഹാ, അത്രയ്ക്കായോ' എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖത്തിന് പകരം സ്വന്തം മുഖം മോർഫ് ചെയ്തിരിക്കുകയാണ് താരം.
എന്തായാലും ജനാർദനന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ആശാന്റെ ഫോട്ടോ എഡിറ്റ് ചെയത് പോസ്റ്റ് ഇട്ട മമ്മൂട്ടി എന്നയാളെ "ആശാന്‍ വെറുതെ വിട്ടു"എന്നായിരുന്നു ഒരാളുടെ കമന്റ്. മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അറിയാനും ജനാർദ്ദനന് താൽപ്പര്യമുണ്ട്. എന്താണാവോ രഹസ്യം എന്ന അടിക്കുറിപ്പിൽ ഒറിജിനൽ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജനാർദനൻ മാത്രമല്ല ത്രിത്താല എംഎൽഎ വിടി ബൽറാം ഉൾപ്പടെ നിരവധി പേരാണ് മമ്മൂട്ടിയുടെ ചിത്രം എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates