Entertainment

ഇങ്ങനെയാണ് അമീര്‍ ധൂം ത്രിയിലെ ശരീരം സ്വന്തമാക്കിയത്; രഹസ്യം തുറന്ന് പറഞ്ഞ് താരത്തിന്റെ പരിശീലകന്‍

ആരെയും കൊതിപ്പിക്കുന്ന ഈ രൂപം അദ്ദേഹം സ്വന്തമാക്കിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ട്രെയ്‌നറായി പ്രവര്‍ത്തിച്ച ശിവോഹം

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും കഴിവുറ്റ നടനാണ് അമീര്‍ ഖാന്‍. തന്റെ കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാനും അദ്ദേഹം തയാറാണ്. ഏറ്റവും മനോഹരമായ ശരീരത്തോടെ അമീര്‍ സ്‌ക്രീനില്‍ എത്തിയത് ധൂം ത്രിയിലൂടെയാണ്. ആരെയും കൊതിപ്പിക്കുന്ന ഈ രൂപം അദ്ദേഹം സ്വന്തമാക്കിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ട്രെയ്‌നറായി പ്രവര്‍ത്തിച്ച ശിവോഹം. 

ധൂം ത്രിയ്ക്ക് വേണ്ടി തയാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ശിവോഹത്തിന്റെ കീഴില്‍ അമീര്‍ പരിശീലനം ആരംഭിക്കുന്നത്. സിനിമയില്‍ നിരവധി ശാരീരിക അഭ്യാസം ആവശ്യമായതിനാല്‍ ജിംനാസ്റ്റിക്‌സിന്റേയും ട്രപീസിന്റേയുമെല്ലാം പരിശീലനം അദ്ദേഹം നേരത്തെ ആരംഭിച്ചിരുന്നു. ഇതിനൊപ്പമാണ് ശരീര സൗന്ദര്യം കൂടുതല്‍ മെച്ചപ്പെടുത്താനായി ശിവോഹത്തിന്റെ സഹായം തേടുന്നത്. 

മൂന്ന് ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്; കൈകുത്തി നിന്ന് പുള്‍ഓഫ് ചെയ്യാന്‍ പഠിപ്പിക്കുക, കൈകുത്തി നടക്കാന്‍ പഠിപ്പിക്കുക, ശരീര സൗന്ദര്യം നിലനിര്‍ത്തുക. ഇത് നേടിയെടുക്കാനായി എത്ര കഷ്ടപ്പെടാനും അദ്ദേഹം ഒരുക്കമായിരുന്നു. താന്‍ ആവശ്യപ്പെട്ടതെല്ലാം അദ്ദേഹം ചെയ്യാന്‍ തയാറായെന്നും ദി ശിവ്ഫ്റ്റ് വേ എന്ന പുസ്തകത്തില്‍ ശിവോഹം പറഞ്ഞു. രണ്ടാമത്തെ മാസത്തിന്റെ അവസാനമായപ്പോഴേക്കും ഹാന്‍ഡ്‌സ്റ്റാന്‍ഡ് പുഷ് അപ്പ് ഉള്‍പ്പടെയുള്ള ഏറ്റവും ബുദ്ധിമുട്ടേറിയ എക്‌സര്‍സൈസുകള്‍ ചെയ്യാന്‍ അദ്ദേഹം പഠിച്ചു. ഇതിലൂടെ അമിറിന്റെ മസിലുകള്‍ കൂടുതല്‍ തെളിഞ്ഞെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം