കൊറോണയുടെ പശ്ചാത്തലത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെക്ക് എത്തുകയാണ്. കർശന നിയന്ത്രണങ്ങളോടെയാണ് യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്. ഗ്ലൗസും മുഖാവരണവുമെല്ലാം നിർബന്ധമാണ്. കൂടാതെ നടുക്കത്തെ സീറ്റ് ഒഴിച്ചിട്ടുകൊണ്ടാണ് യാത്രക്കാരെ ഇരുത്തുക. എന്നാൽ വിമാനം ലാൻഡ് ചെയ്തു കഴിഞ്ഞാൽ യാത്രക്കാരെല്ലാം പുറത്തിറങ്ങാനുള്ള വെപ്രാളത്തിലായിരിക്കും. സാമൂഹിക അകലമെല്ലാം അങ്ങ് മറക്കും. ഇത്തരത്താർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി രജിഷ വിജയൻ.
വിമാനത്തിന് അകത്തുനിന്നുള്ള ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. പുറത്തേക്ക് ഇറങ്ങുന്നതിനായി സീറ്റിൽ നിന്ന് എഴുന്നേറ്റ് തിരക്കു കൂട്ടുന്നവരെയാണ് ചിത്രത്തിൽ കാണുന്നത്. ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരുടെ കരുതലിനും ശ്രദ്ധയ്ക്കും എന്താണ് പ്രയോജനം എന്നാണ് താരം ചോദിക്കുന്നത്.
വിമാനങ്ങളിലെ നടുവിലെ സീറ്റ് കാലിയാക്കിയിട്ട് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥരും വിമാനത്തിലെ സ്റ്റാഫും ശ്രദ്ധയും കരുതലും പുലര്‍ത്തിയിട്ട് എന്ത് പ്രയോജനം? നാം ഇങ്ങനെ പെരുമാറുകയാണെങ്കില്‍? വിമാനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ എന്തിനാണ് ഇവര്‍ ഇങ്ങനെ തിരക്കു കൂട്ടുന്നത്? സാമൂഹിക അകലം പാലിക്കണമെന്ന നിയമം നമ്മള്‍ അനുസരിച്ചേ മതിയാകൂ. നമുക്കു വേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കു വേണ്ടിയുമാണത്.- താരം കുറിച്ചു.
തുടർന്ന് നിരവധി പേരാണ് ഇത്തരക്കാരെ വിമർശിച്ചും പരിഹസിച്ചും രംഗത്തെത്തുന്നത്. പുറത്ത് ബിരിയാണി വല്ലതും കൊടുക്കുന്നുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ക്വാറന്റീനിലിരിക്കാനാണ് ഇത്ര തിരക്കു കൂട്ടുന്നത് എന്നായിരുന്നു ചിലരുടെ കമന്റ്. ചിലർ സ്വന്തം അനുഭവവും വിവരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates