Entertainment

'ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ പിന്നെ എവിടെ കിട്ടും നീതി'; സന്തോഷ് കീഴാറ്റൂർ

തെരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം നാടകക്കാരെ തേടി വരാതെ ഞങ്ങളെ ചേർത്ത് പിടിക്കണമെന്നും താരം പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ജാതിവിവേചനം നടത്തിയ സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നാടകപ്രവർത്തകർ നടത്തുന്ന സമരത്തിൽ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് നടൻ സന്തോഷ് കീഴാറ്റൂർ. സാസ്കാരിക വകുപ്പ് മന്ത്രി എകെ ബാലനുള്ള തുറന്ന കത്തിലൂടെയാണ് താരത്തിന്റെ ആവശ്യം. കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുർഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാർ സമരവുമായി ഇറങ്ങിയിരിക്കുന്നത്. ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയിൽ ഇരുത്തണോ. ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഞങ്ങൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ എവിടെ കിട്ടും നീതി എന്നാണ് സന്തോഷ് ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം നാടകക്കാരെ തേടി വരാതെ ഞങ്ങളെ ചേർത്ത് പിടിക്കണമെന്നും താരം പറയുന്നു. 

സന്തോഷ് കീഴാറ്റൂരിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്


ബഹുമാന്യനായ കേരള സാംസ്കാരിക വകുപ്പ് മന്ത്രി അറിയാൻ,
സാർ,
കഴിഞ്ഞ കുറെ ദിവസങ്ങളായി ഞങ്ങളുടെ സഹോദരങ്ങൾ നാടകക്കാർ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂരിൽ കേരള സംഗീത നാടക അക്കാദമിയുടെ മുന്നിൽ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് പൊരിവെയില് കൊണ്ടും, മഴ നനഞ്ഞും സർഗ്ഗാത്മകമായ രീതിയിൽ സമരം ചെയ്യുകയാണ്.ഈ ദുരിതകാലത്ത് നാടകപ്രവർത്തകർ സമരമുഖത്ത് ഇറങ്ങുവാനുള്ള കാരണങ്ങളൊക്കെ അങ്ങ് അറിഞ്ഞു കാണുമല്ലൊ. കലാകാരന്മാരെ നിന്ദിക്കുന്ന, അവഹേളിക്കുന്ന ഒരു സെക്രട്ടറിയുടെ ദുർഭരണത്തിനെതിരെയാണ് സഹികെട്ട് നാടകക്കാർ സമരവുമായി ഇറങ്ങിയിരിക്കുന്നത്.....
നവോത്ഥാന കേരളം പടുത്തുയർത്താൻ കേരളത്തിലെ നാടകങ്ങളും, നാടകപ്രവർത്തകരും വിയർപ്പൊഴുക്കിയത് ചരിത്രം രേഖപ്പെടുത്തിയതാണ്
#പാട്ടബാക്കി
#നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി
#അടുക്കളയിൽനിന്ന്അരങ്ങത്തേക്ക്
#നമ്മളൊന്ന്
#കൂട്ടുകൃഷി
#ജ്നല്ലമനുശ്യനാവാൻനോക്ക്
#ഋതുമതി
മാറ്റത്തിൻ്റെ വിത്ത് വിതച്ച നാടകങ്ങളുടെ പേരുകൾ എഴുതി തീർക്കാൻ എൻ്റെ മൊബൈലിലെ  GB മതിയാവാത്തതു കൊണ്ട് എഴുതുന്നില്ല സാർ..
ഒന്ന് പിറകിലോട്ട് തിരിഞ്ഞ് നോക്കിയാൽ മതി ....
സാർ,
ഇത്രയും അവമതിപ്പ് ഉണ്ടാക്കിയ സെക്രട്ടറിയെ ഇനിയും ആ കസേരയിൽ ഇരുത്തണോ...
ഇടതുപക്ഷ സർക്കാർ ഭരിക്കുമ്പോൾ ഞങ്ങൾ നാടകക്കാർക്ക് നീതി ലഭിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് എവിടെ കിട്ടും നീതി.
തിരഞ്ഞെടുപ്പ് വരുമ്പോൾ തെരുവു നാടകം കളിക്കാൻ വേണ്ടി മാത്രം ഞങ്ങൾ നാടകക്കാരെ തേടി വരാതെ..
ഞങ്ങളെ ചേർത്ത് പിടിക്കൂ.... തെരുവിൽ സമാധാനത്തോടെ സമരം ചെയ്യുന്ന ഞങ്ങളുടെ നാടക പ്രവർത്തകർക്ക് ഒരു പനി വന്നാൽ കുടുംബം പട്ടിണിയാവും.
മണിമാളികകളോ, Bank FD യോ ഉള്ളവരല്ല കേരളത്തിലെ നാടകക്കാർ.നേരിൻ്റെ പക്ഷത്ത് നിൽക്കുന്നവരാണ്
സ്നേഹത്തിൻ്റെ പാട്ട് പാടുന്നവരാണ്
വിപ്ലവത്തിൻ്റെ വിത്ത് വിതക്കുന്നവരാ.....
ഞങ്ങളുടെ സമരംNews  Prime Timil ചർച്ച ചെയ്യില്ല എന്നറിയാം
പത്രതാളുകളിൽ വാർത്തയും ആകില്ല..
 എത്രയും പെട്ടെന്ന് സമരമുഖത്തുള്ള നാടകക്കാരുമായി ചർച്ച നടത്തി ഉചിതമായ തീരുമാനം എടുക്കും എന്ന് പ്രതീക്ഷിക്കുന്നു....
 എന്ന്
സ്നേഹപൂർവ്വം
സന്തോഷ് കീഴാറ്റൂർ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT