Entertainment

ഇതാണ് അസിന്റെ ഓണക്കുട്ടി; മകളുടെ മനോഹരമായ ചിത്രം പങ്കുവെച്ച് താരം

കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അസിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭിനയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമാണ് നടി അസിന്‍. വിശേഷങ്ങള്‍ക്കെല്ലാം തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മകള്‍ ആരിന്റെ ആദ്യ ഓണാഘോഷത്തിന്റെ ചിത്രമാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 

ആരിന്റെ ആദ്യത്തെ ഓണം എന്ന കുറിപ്പോടെ 2018ലെ ഒരു ചിത്രമാണ് അസിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കേരള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അസിന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭര്‍ത്താവ് രാഹുല്‍ ശര്‍മയും കേരളീയ വേഷമായ വെള്ള മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. 

കുഞ്ഞു കസവു പാവാടയും ബ്ലൗസുമാണ് മകളുടെ വേഷം. അമ്മയെപ്പോലെത്തന്നെ സുന്ദരിയാണ് മോളും എന്നാണ് ചിത്രത്തിന് താഴെ ആരാധകര്‍ കമന്റ് ചെയ്യുന്നത്. ചിത്രത്തിന് താഴെ  രവീണ ഠണ്ടണ്‍, ജയസൂര്യ, ജോജു ജോര്‍ജ്ജ് തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും അസിന്റെ ഓണാശംസകള്‍ നേര്‍ന്നു. രവീണയ്ക്ക് അടുത്ത വര്‍ഷം ഓണസദ്യ ഉണ്ടാക്കിത്തരാമെന്ന വാഗ്ദാനവും അസിന്‍ നല്‍കിയിട്ടുണ്ട്.

വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം ഡല്‍ഹിയിലാണ് താമസം. 2016 ലാണ് അസിന്‍ മൈക്രോമാക്‌സ് സഹസ്ഥാപകനായ രാഹുല്‍ ശര്‍മ്മയെ വിവാഹം കഴിക്കുന്നത്. നടന്‍ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്താണ് രാഹുല്‍. ഹൗസ് ഫുള്‍ 2 ന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് അസിനും രാഹുലും തമ്മില്‍ കാണുന്നത്. ഈ സൗഹൃദം വിവാഹത്തിലെത്തി. 2017 ലാണ് മകള്‍ ആരിന്റെ ജനനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം