Entertainment

'ഇതില്‍ കൂടുതല്‍ ഒരു മനുഷ്യന്‍ എങ്ങനെ അഭിനയിച്ചു ജീവിക്കും'; 'മമ്മുക്കയ്ക്ക് അവാര്‍ഡ് കൊടുക്കൂ'; പ്രഖ്യാപന ലൈവിനിടെ പ്രതിഷേധം

മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടന്‍, ഇതില്‍ കൂടുതല്‍ ഒരു മനുഷ്യന്‍ എങ്ങനെ അഭിനയിച്ചു കാണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി ആയുഷ്മാന്‍ ഖുറാന്നയെയും വിക്കി കൗശലിനെയുമാണ് ജൂറി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വിറ്റര്‍, യൂട്യൂബ് പേജുകളിലെ കമന്റ് ബോക്‌സുകളില്‍ നിറഞ്ഞത് മമ്മൂട്ടിയുടെ പേര്. പേരന്‍പിലെ പ്രകടനത്തിന് അവാര്‍ഡ് മമ്മൂട്ടിക്ക് നല്‍കുക എന്നാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയപ്പോള്‍ മലയാളികള്‍ ആവശ്യപ്പെട്ടത്. മമ്മൂക്ക, നിങ്ങളാണ് ഞങ്ങളുടെ ഹൃദയത്തിലെ മികച്ച നടന്‍, ഇതില്‍ കൂടുതല്‍ ഒരു മനുഷ്യന്‍ എങ്ങനെ അഭിനയിച്ചു കാണിക്കും, അവാര്‍ഡ് ഫോര്‍ മമ്മൂട്ടി തുടങ്ങി നീളുന്നു കമന്റുകള്‍.

മമ്മൂട്ടിക്കായി കമന്റ്  പ്രവാഹം നടക്കുന്ന സമയത്താണ് ജോസഫ് സിനിമയിലെ അഭിനയത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രിക്കും പ്രത്യേക പരാമര്‍ശം  ജൂറി ചെയര്‍മാന്‍ പ്രഖ്യാപിച്ചത് . ഇതോടെ കമന്റ്  ബോക്‌സിലെ ശൈലി മാറി ഞങ്ങള്‍ മലയാളികളെ പരിഗണിച്ചതിന് നന്ദിയെന്നായി തുടര്‍ കമന്റുകള്‍. 

അവിടെയും തീര്‍ന്നില്ല, വീണ്ടും  മികച്ച നടനായി വിക്കി കൗശലിനെയും ആയുഷ്!മാന്‍ ഖുറാനയും പ്രഖ്യാപിച്ചതോടെ ആരാധകര്‍ ബഹളമായി. അവാര്‍ഡ് ഞങ്ങള്‍ ബഹിഷ്‌കരിക്കുന്നു, മമ്മൂക്കയ്ക്ക് നിങ്ങളുടെ അവാര്‍ഡ് വേണ്ട, അങ്ങനെ കമന്റ് ബോക്‌സില്‍ നിറയുകയാണ് ആരാധകരുടെ പ്രതിഷേധം.

.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT