Entertainment

ഇതുകൊണ്ടായിരുന്നു രജനീകാന്തിന്റെ റോള്‍ അമീര്‍ഖാന്‍ വേണ്ടെന്ന് വെച്ചത് 

രജനിയുടെ വേഷം ചെയ്യാന്‍ സംവിധായകന്‍ ഷങ്കര്‍ തന്നെ സമീപിച്ചിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നെന്നും ബോളിവുഡ് താരം അമീര്‍ഖാന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 അടുത്തവര്‍ഷം ജനുവരിയില്‍ പ്രദര്‍ശത്തിനൊരെുങ്ങുവെ, ചിത്രത്തിലേക്ക് രജനിയുടെ വേഷം ചെയ്യാന്‍ സംവിധായകന്‍ ഷങ്കര്‍ തന്നെ സമീപിച്ചിരുന്നെന്നും താന്‍ അത് നിരസിക്കുകയായിരുന്നെന്നും ബോളിവുഡ് താരം അമീര്‍ഖാന്‍. ഒരു സ്വകാര്യ ചാനല്‍ ടിവി അഭിമുഖത്തിനിടെയായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.

താന്‍ ഷങ്കറിന്റെയും രജനിയുടെ കടുത്ത ആരാധകാനാണ്. ഷങ്കറിന്റെ പുതിയ ചിത്രം എല്ലാ റെക്കോര്‍ഡുകളും മറികടക്കും. രജനി സാറിന്റെ ചിത്രത്തിലെ അഭിനയം കാണാന്‍ താനും കാത്തിരിക്കുകയാണ്. ഈ ചിത്രത്തിലെ വേഷം അഭിനയിക്കാന്‍ രജനിക്ക് മാത്രമെ കഴിയുകയുള്ളുവെന്നും അമീര്‍ വ്യക്തമാക്കി.

ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് അക്ഷയ്കുമാറാണ്. അക്ഷയ് കുമാറിന്റെ ആദ്യതമിഴ് ചിത്രം കൂടിയാണ്2.0. പൂര്‍ണമായും ത്രിഡിയിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. എമി ജാക്‌സണാണ് നായിക. എ.ആര്‍.റഹ്മാന്‍ സംഗീതവും നീരവ് ഷാ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. റേ ഹാനിസണാണ് മുഖ്യ സ്റ്റീരിയോഗ്രാഫര്‍. ഹോളിവുഡ് സംഘട്ടന സംവിധായകരെയാണ് ചിത്രത്തിനായി അണിനിരത്തിയിട്ടുള്ളത്. ചിത്രത്തിന്റൈ 
 മേക്കിങ് വീഡിയോയ്ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

പാമ്പിനെ തല്ലിക്കൊല്ലാന്‍ പോകുന്നവര്‍ ജാഗ്രതൈ, അകത്താകും! കടിയേറ്റാല്‍ നഷ്ടപരിഹാരം എങ്ങനെ?

നിരോധനാജ്ഞ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രം; കോഴിക്കോട് നിയന്ത്രണങ്ങളില്‍ ഇളവ്

SCROLL FOR NEXT