Entertainment

ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണം; ഇക്കുറി ബാലയുടെ ആഘോഷം മകള്‍ക്കൊപ്പം (വീഡിയോ)

ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമെന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മകള്‍ അവന്തികയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് നടന്‍ ബാല. മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ ബാല ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമെന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്. 

പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്. ദൈവത്തില്‍ വിശ്വസിക്കൂ. ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്. എന്റെ മകളാണ് മാലാഖ. വീഡിയോയ്‌ക്കൊപ്പം ബാല കുറിച്ചു. 

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി തമ്മില്‍ പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹ മോചിതരായത്. മകള്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ അമൃതയും സാമൂഹിക മാധ്യമം വഴി പങ്കു വച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക