Entertainment

ഇത് കോണ്ടത്തിന്റെ പരസ്യമാണോ?: ആര്‍ഡിഎക്‌സ് ടീസര്‍ കണ്ട് പ്രേക്ഷകര്‍ ചോദിക്കുന്നു, വീഡിയോ

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ടീസറിലൂടെ നായിക പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലൈംഗികതയുടെ അതിപ്രസരവുമായി തെലുങ്ക് ചിത്രം ആര്‍ഡിഎക്‌സ് ലൗവിന്റെ ടീസര്‍ പുറത്തിറങ്ങി. ശങ്കര്‍ ഭാനു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. തെന്നിന്ത്യന്‍ താരം പായല്‍ രജ്പുത് നായികയായെത്തുന്ന ഈ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.  ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. 

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശമാണ് ടീസറിലൂടെ നായിക പറയുന്നത്. ട്രെയ്‌ലറില്‍ ഉടനീളം സെയ്ഫ്റ്റി എന്ന വാക്ക് ഉച്ചരിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഇത് ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. 

തേജസ് കഞ്ചര്‍ലയാണ് ചിത്രത്തിലെ നായകന്‍. സരേഷ്, സി കല്യാണ്‍, നഗിനീഡു, ആദിത്യ മേനോന്‍, തുളസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഇതേ നടി നായികയായി എത്തിയ ആര്‍എക്‌സ് 100 എന്ന ചിത്രവും റിലീസിനു മുന്‍പേ ഇത്തരം ആരോപണങ്ങള്‍ നേരിട്ടിരുന്നു. സിനിമയുടെ ട്രെയിലറിലും ടീസറിലും ഗാനങ്ങളിലും ചൂടന്‍ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ കൂടുതലായും ഉള്‍പ്പെടുത്തിയത്. അതേസമയം ആര്‍എക്‌സ് 100 തെലുങ്കില്‍ വലിയ വിജയം നേടുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം