Entertainment

ഇത് ജൂനിയര്‍ സിതാര തന്നെ; ജാതിക്കാ തോട്ടം പാടി സായുക്കുട്ടി, ഒപ്പം ഡാന്‍സും; വിഡിയോ

ചെറിയ ചുവടൊക്കെ വെച്ച് വളരെ ആസ്വദിച്ചാണ് കുട്ടിത്താരത്തിന്റെ പാട്ട്

Author : സമകാലിക മലയാളം ഡെസ്ക്


പാട്ടുപാടി സോഷ്യല്‍ മീഡിയയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാറിന്റെ മകള്‍ സാവന്‍ ഋതു. ഇത്തവണ  'തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനം 'ഈ ജാതിക്കാ തോട്ടം' എന്ന ഗാനമാണ് കുട്ടി സായു പാടിയിരിക്കുന്നത്. പാട്ടു മാത്രമല്ല അമ്മയെപ്പോലെ താനും ഒരു ഡാന്‍സുകാരി കൂടിയാണെന്ന് തെളിയിക്കുകയാണ് സായു. ചെറിയ ചുവടൊക്കെ വെച്ച് വളരെ ആസ്വദിച്ചാണ് കുട്ടിത്താരത്തിന്റെ പാട്ട്. 

സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസാണ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലൂടെ സായുവിന്റെ പാട്ട് പങ്കുവെച്ചത്. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാര്‍ എന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയേക്കാള്‍ വലിയ പാട്ടുകാരിയാവും മകള്‍ എന്നാണ് ആരാധകരുടെ കമന്റുകള്‍. ജൂനിയര്‍ സിതാരയാണ് സായുവെന്ന് പറയാനും അവര്‍ മറന്നില്ല. 

ഇത് ആദ്യമായല്ല സായു പാട്ടുപാടി ആരാധകരെ ഞെട്ടിക്കുന്നത്. അമ്മയോടൊപ്പം പാട്ടുപാടുന്നതിന്റെ വിഡിയോകളാണ് ഇതുവരെ പുറത്തുവന്നിരുന്നത്. കാര്‍ യാത്രയ്ക്കിടെ പാടിയ പുലരിപ്പൂ പോലെ ചിരിച്ചും എന്ന ഗാനവും നീ മുകിലോ എന്ന പാട്ടും ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു. അതിന് പിന്നാലെയാണ് കുട്ടിത്താരത്തിന്റെ പുതിയ പാട്ട് എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ