Entertainment

'ഇത് ഞങ്ങളുടെ ഹണിമൂൺ, നിങ്ങൾക്ക് വേണമെങ്കിൽ സ്കൂൾ വിനോദയാത്ര എന്ന് വിളിക്കാം'

ല്ല ഹണിമൂണിനായി നിർബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകളും തങ്ങളുടെ കൈയിലുണ്ടെന്നാണ് പൂർണിമ കുറിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരജോഡികളാണ് ജന്ദ്രജിത്തിന്റേയും പൂർണിമയുടേയും. കുടുംബത്തേക്കുറിച്ചും സിനിമയേക്കുറിച്ചുമുള്ള വിശേഷങ്ങളെല്ലാം ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും ഹണിമൂൺ യാത്രയുടെ ചിത്രങ്ങളാണ്. വേണമെങ്കിൽ അതിനെ സ്കൂൾ വിനോദയാത്രയെന്ന് വിളിക്കാം എന്നാണ് താരം കുറിക്കുന്നത്. ഇരു കൈകളും കോർത്ത് മകളിലേക്ക് പിടിച്ച് നിൽക്കുന്ന ഇരുവരേയുമാണ് ചിത്രത്തിൽ കാണുന്നത്. നല്ല ഹണിമൂണിനായി നിർബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകളും തങ്ങളുടെ കൈയിലുണ്ടെന്നാണ് പൂർണിമ കുറിക്കുന്നത്. 

പൂർണിമയുടെ കുറിപ്പ് വായിക്കാം

ഞങ്ങളുടെ ഹണിമൂൺ, വേണമെങ്കിൽ സ്കൂൾ എക്സ്കർഷൻ എന്നു വിളിക്കാ. അതേ, ഞങ്ങളും അവിടെയെത്തി ഇതൊക്കെയാണ് ചെയ്തത്. ദയവായി ശ്രദ്ധിക്കൂ, ജന്ദർ മന്ദറിലൂടെ ഞങ്ങൾ ഓടുന്നതിന്റേയും ചുട്ടുപൊള്ളുന്ന റോസ് ​​ഗാർഡനെ പശ്ചാത്തലമാക്കി ചുട്ടുപൊള്ളുന്ന വെയിലിലേക്ക് നോക്കിനിൽക്കുന്നതിന്റേയും ചിത്രങ്ങളുമുണ്ട്. നല്ല ഹണിമൂണിനായി നിർബന്ധമായി വേണമെന്ന് കരുതുന്ന എല്ലാ പോസുകൾ ഞങ്ങൾ എടുത്തിട്ടുണ്ട്. ഞങ്ങളുടെ വസ്ത്രത്തിൽ നിന്നും ചെരിപ്പിൽ നിന്നുംകണ്ണെടുക്കാൻ തോന്നുന്നില്ല. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളിൽ നിൽക്കുന്നത് എന്നിൽ രോമാഞ്ചമുണ്ടാക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

SCROLL FOR NEXT