Entertainment

ഇത് പഴയ ആളല്ല; ലെഹങ്കയില്‍ തിളങ്ങി രാണു മണ്ഡല്‍, അമ്പരപ്പിക്കുന്ന മേക്കോവര്‍; വിഡിയോ

ആരാധകരെ അമ്പരപ്പിക്കുകയാണ് രാണുവിന്റെ പുത്തന്‍ ലുക്ക്

സമകാലിക മലയാളം ഡെസ്ക്

റെയില്‍വേ പ്ലാറ്റ്‌ഫോമിലെ ഒരു ഗാനമാണ് രാണു മണ്ഡലിന്റെ ജീവിതം മാറ്റിമറിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരമാണ് ഈ ഗായിക. നിരവധി ആരാധകരുള്ള സെലിബ്രിറ്റിയായി മാറിയതോടെ രാണുവിന്റെ ജീവിതവും കളര്‍ഫുളായിരിക്കുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് രാണുവിന്റെ പുതിയ മേക്കോവര്‍ വിഡിയോ ആണ്. ആരാധകരെ അമ്പരപ്പിക്കുകയാണ് രാണുവിന്റെ പുത്തന്‍ ലുക്ക്. 

മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിന്റെ പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ഹെവി ആഭരണങ്ങളും അണിഞ്ഞ് തിളങ്ങിയിരിക്കുകയാണ് രാണു. ഇതിനൊപ്പം എലഗന്റ് ഹെയര്‍ സ്റ്റൈല്‍ കൂടി ആയതോടെ അവര്‍ കൂടുതല്‍ സുന്ദരിയായി. 

ലതാ മങ്കേഷ്‌കറിന്റെ ഏക് പ്യാര്‍ കാ നഗ്മാ ഹായ് എന്ന ഗാനം പാടുന്ന രാണുവിന്റെ വിഡിയോ വൈറലായതോടെ അവര്‍ താരമായി മാറിയത്. അതിന് ശേഷം നിരവധി ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരം അവര്‍ക്കുണ്ടായി. എന്നാല്‍ അതിനൊപ്പം നിരവധി വിവാദങ്ങളിലും ഇവര്‍ അകപ്പെട്ടു. രാണുവിന്റെ മകള്‍ അവരുടെ സോഷ്യല്‍ മീഡിയ പ്രമോട്ടര്‍മാര്‍ക്കെതിരേ രംഗത്തെത്തിയത് വലിയ വിവാദമയാിരുന്നു. കൂടാതെ തന്റെ കൂടെ സെല്‍ഫി എടുക്കാന്‍ വന്ന ആരാധികയോട് തന്നെ തൊടരുതെന്നും താനൊരു സെലിബ്രിറ്റിയാണെന്ന് പറഞ്ഞതും വിവാദമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

30,000 മുതൽ മൂന്ന് ലക്ഷം രൂപവരെ ശമ്പളം, ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെ​ന്റ് ഏജൻസിയിൽ ഓഫീസർ മുതൽ എക്സിക്യൂട്ടീവ് ഡയറക്ടർ വരെയുള്ള ഒഴിവുകൾ; ഏപ്രിൽ മൂന്ന് വരെ അപേക്ഷിക്കാം

SCROLL FOR NEXT