Entertainment

'ഇത് പ്രകടമായ മോഷണം'; സാഹോക്ക് എതിരെ കോപ്പിയടി ആരോപണവുമായി നടി

പ്രഭാസ് നായകനായ ആക്ഷന്‍ ചിത്രം സാഹോക്കെതിരെ കോപ്പിയടി ആരോപണം. നടി ലിസ റേയാണ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് നായകനായ ആക്ഷന്‍ ചിത്രം സാഹോക്കെതിരെ കോപ്പിയടി ആരോപണം. നടി ലിസ റേയാണ് റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

ശൈലോ ശിവ് സൂല്‍മാന്‍ വരച്ച ചിത്രം സാഹോയിലെ ഗാനത്തിന്റെ പോസ്റ്ററിന് വേണ്ടി അനുവാദമില്ലാതെ ഉപയോഗിച്ചെന്നാണ് ആരോപണം. ഒരു ബിഗ് ബജറ്റ് ചിത്രം യഥാര്‍ഥ കലാസൃഷ്ടിയെ എങ്ങനെ നശിപ്പിക്കുന്നു എന്നതാണ് സംഭവം വ്യക്തമാക്കുന്നതെന്ന് ലിസ ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെയാണ് ലിസയുടെ ആരോപണം. 

ലിസയുടെ കുറിപ്പില്‍ നിന്ന്:

അപമാനകരമായ ഒരു സംഭവം നടക്കുമ്പോള്‍ നാം പ്രതികരിക്കേണ്ടതുണ്ട്. അത്തരം സംവിധായകര്‍ക്ക് മുന്നില്‍ ഒരു കണ്ണാടി കാണിച്ച് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല എന്ന് പറയേണ്ടതുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രം ശൈലോയുടെ യഥാര്‍ഥ കലാസൃഷ്ടിയെ നശിപ്പിച്ചിരിക്കുന്നു. ഇതിനെ പ്രചോദനം എന്ന് വിശേഷിപ്പിക്കാനാകില്ല, പ്രകടമായ മോഷണമാണിത്. ഒരിക്കലും അംഗീകരിക്കാനാകാത്തത്. നിര്‍മാതാക്കളാരും കലാസൃഷ്ടിയുടെ ഉടമയെ ബന്ധപ്പെടുകയോ അനുവാദം വാങ്ങുകയോ, ക്രെഡിറ്റ് നല്‍കുകയോ ചെയ്തിട്ടില്ല. ഇത് ശരിയല്ല' ലിസ കുറിച്ചു. 

ഇതിനെതിരെ ശൈലോയും പ്രതികരിച്ചിട്ടുണ്ട്. ''നിങ്ങളുടെ സൃഷ്ടി നിങ്ങളുടെ അനുവാദമില്ലാതെ ഉപയോഗിച്ചാല്‍ എന്താണുണ്ടാകുക? എന്റെ സൃഷ്ടികളിലൂടെയാണ് ഞാന്‍ അറിയിപ്പെടുന്നത്''. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

'വിസ്മയപ്പെട്ടി' തുറന്നപ്പോൾ കോടിശ്വരൻമാർ; വീണ്ടും ബിഗ് ടിക്കറ്റ് ഭാഗ്യം തുണച്ച് മലയാളികൾ