റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലെ മോഹന്ലാലിന്റെയും നിവിന് പോളിയുടെയെല്ലാം വേഷപ്പകര്ച്ച നമ്മള് കണ്ടതാണ്. എന്നാല് കണ്ടതിനപ്പുറമാണ് ഇനി കാണാനിരിക്കുന്നത് എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് അണിയറപ്രവര്ത്തകര് ഇപ്പോള് പുറത്തു വിട്ടിരിക്കുന്നത്. ഇതില് ബാബി ആന്റണിയുടെയും സണ്ണി വെയ്നിന്റെയും അപൂര്വ്വ വേഷപ്പകര്ച്ച കണ്ടാല് ആരും അതിശയിച്ച് പോകും.
കളരിഗുരുവായ തങ്ങളായി ബാബു ആന്റണിയും കൊച്ചുണ്ണിയുടെ ചങ്ങാതിയായ കൊച്ചുപിള്ളയായി ഷൈന് ടോമും, ബ്രിട്ടീഷ് ഇന്ത്യന് പോലീസ് ഓഫീസറായ കേശവനായി സണ്ണി വെയ്നുമുള്ള ക്യാരക്ടര് പോസ്റ്ററുകള് കായംകുളം കൊച്ചുണ്ണിയുടെ അണിയറപ്രവര്ത്തകര് പുറത്തുവിട്ടിരിക്കുകയാണ്. ഇതുവരെയുള്ള കരിയറില് നിന്ന് വളരെ വ്യത്യസ്തമായ ഈ വേഷങ്ങള് ഇവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കുമെന്നാണ് റിപ്പോര്ട്ട്.
കായംകുളം കൊച്ചുണ്ണി പോലെ ചരിത്രവും ഐതിഹ്യവും ഒത്തുചേരുന്ന ഒരു ചിത്രത്തില് ഏറ്റവുമധികം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ലൊക്കേഷന് എന്നും അതിനു വേണ്ടി എടുത്ത പരിശ്രമങ്ങളെക്കുറിച്ചും അണിയറ പ്രവര്ത്തകര് സോഷ്യല് മീഡിയയില് കുറിച്ചിട്ടുണ്ട്.
ബോബിസഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറില് ഗോകുലം ഗോപാലനാണ് ചിത്രം നിര്മ്മിക്കുന്നത്. സണ്ണി വെയ്ന്, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര് കരമന, മണികണ്ഠന് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്. ചിത്രത്തിനായി ബിനോദ് പ്രധാന് ഛായാഗ്രഹണവും ദേശീയ പുരസ്കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്വ്വഹിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates