Entertainment

ഇത് ബേബി അനിഘ തന്നെയാണോ? ആരാധകരെ ഞെട്ടിച്ച് കുട്ടിത്താരത്തിന്റെ ഫോട്ടോഷൂട്ട്

സ്റ്റൈലിഷ് ലുക്കിലാണ് അനിഘ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ക്ക് പ്രിയങ്കരിയാണ് ബാലതാരം അനിഘ സുരേന്ദ്രന്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും കൈനിറയെ അവസരങ്ങളാണ്. മോഡലിങ്ങിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട് അനിഘ. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. സ്റ്റൈലിഷ് ലുക്കിലാണ് അനിഘ എത്തുന്നത്. ഇത് കുട്ടി അനിഘ തന്നെയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. 

അജിത്തിന്റെ വിശ്വാസമാണ് അനിഘയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ജോണി ജോണി എസ് പപ്പയായിരുന്നു മലയാളത്തിലെ അവസാന ചിത്രം. മമ്മൂട്ടിയുടെ മകളായി എത്തിയ ദി ഗ്രേറ്റ് ഫാദര്‍ മികച്ച വിജയമായിരുന്നു. വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള മാമനിതയാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം