Entertainment

ഇത് ലിജോ ജോസോ! മാസ്റ്റർ ഫിലിം മേക്കറെ കണ്ട് ഞെട്ടി ആരാധകർ, വൈറലായി ചിത്രം

ടീഷർട്ടും ഹൈവെയിസ്റ്റ് ജീൻസും ധരിച്ചാണ് ചിത്രത്തിൽ ലിജോയെ കാണാനാകുക

Author : സമകാലിക മലയാളം ഡെസ്ക്

സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പുതിയ കാര്യമല്ല. എന്നാലിപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തി ഒരു പ്രമുഖ സംവിധായകന്റെ ബാല്യകാല ചിത്രമാണ് ശ്രദ്ധനേടുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണ് ഇത്.

നടൻ വിനയ് ഫോർട്ടാണ് ചിത്രം പങ്കുവച്ചത്. സംവിധായകന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പിനൊപ്പം പങ്കുവച്ച. നാല് ചിത്രങ്ങളിൽ ഒന്നാണ് ഇത്. ടീഷർട്ടും ഹൈവെയിസ്റ്റ് ജീൻസും ധരിച്ചാണ് ചിത്രത്തിൽ ലിജോയെ കാണാനാകുക.

2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ സിനിമാരം​ഗത്തേക്കെത്തിയ പെല്ലിശ്ശേരി പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേൻ, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ ലിജോ മലയാള സിനിമയിലെ എണ്ണം പറഞ്ഞ​ സംവിധായകരിൽ ഒരാളായി മാറി.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചുരുളിയുടെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT